വാര്‍ത്താ വിവരണം

തെയ്യക്കാലം തുടങ്ങുകയായ് .

26 October 2017
Reporter: abhi
കളിയാട്ടക്കാലത്തിനു തുടക്കം കുറിച്ച് തുലാമാസം 10 തിയ്യതി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളിക്കാവിൽ വിശാഖണ്ഡൻ തെയ്യം കെട്ടിയാടുന്നു
തെയ്യക്കാലം തുടങ്ങുകയായ് ഫോട്ടോഗ്രാഫർമാരോട് ചിലത് പറയാനുണ്ട് തെയ്യം കെട്ടിയാടുന്നിടത്ത് മറ്റുള്ളവർക്ക് ശല്യമില്ലാത്ത രീതിയിൽ പെരുമാറാൻ ശ്രമിക്കുക . തിരുമുറ്റത്ത് പാദരക്ഷകൾ ഇടാതെ പ്രവേശിക്കുക . ഫോട്ടോസ് എടുക്കുന്നതിനു മുന്നേ സംഘാടകരുടെ സമ്മതം വാങ്ങിക്കുക . നല്ല ഫ് റെയിമിനു വേണ്ടി തിരുമുറ്റത്തു കൂടി തലങ്ങും വിലങ്ങും ഓടാതിരിക്കുക . ഓർക്കുക ഓരോ തെയ്യവും കെട്ടിയാടുന്നത് വിശ്വാസത്തിന്റെ പുറത്താണ് ,അത് കാണാൻ വിശ്വാസികളായ അനേകം പേർ കാണും അവർക്ക് ഒരു തടസ്സവും ഉണ്ടാക്കരുത് . ഫോട്ടോഗ്രാഫർക്ക് വേണ്ടിയല്ല തെയ്യം കെട്ടിക്കുന്നത് എന്ന ചിന്ത മനസ്സിൽ ഉണ്ടാവണം


whatsapp
Tags:
loading...