വിവരണം ഓര്‍മ്മചെപ്പ്


പുതപ്പിനെ സ്നേഹിച്ച മനുഷ്യ സ്‌നേഹി -  പ്രളയകഥ

Reporter: shanil cheruthazham

പുതപ്പിനെ സ്നേഹിച്ച മനുഷ്യ സ്‌നേഹി - 

Note: പ്രളയ ഭീതിയിൽ അതിജീവനത്തിന്  സഹായം നൽകിയ  ഈ കഥ
പുറത്തിറക്കാൻ ഏറ്റവുമനുയോജ്യം  ലോക ഹൃദയാരോഗ്യദിനം തന്നെ

വായിക്കുക ... അഭിപ്രായം രേഖപ്പെടുത്തുക 

 

സീൻ 1 :
ഈ കഥയിലെ മനുഷ്യ സ്നേഹിക്ക് ഒരു പ്രേത്യേക ഇഷ്ട്ടം ഉണ്ടായിരുന്നു . നല്ല ബെഡ്ഷീറ്റുകൾ കണ്ടാൽ സ്വാന്തമാക്കുക .... ഉത്സവപ്പറമ്പുകൾ, വീട്ടിൽ വില്പനക്ക് വരുന്ന കച്ചവടക്കാർ തുടങ്ങി എറണാകുളം ലുലൂ മാൾ നിന്ന് വരെ ഇഷ്ടമായ ബ്ലാങ്കറ്റുകളും , ബെഡ്ഷീറ്റുകളും സ്വന്തമാക്കി ... സാധാരണ മലയാളികളെ പോലെ തന്നെ ഉപയോഗിക്കാതെ ഭദ്രമായി അലമാരയിൽ മാറ്റിവച്ചു . 


സീൻ 2  :
കേരളം പ്രളയഭീതിയിൽ ഉലഞ്ഞപ്പോൾ പിലാത്തറ ഡോട്ട് കോം ഫേസ്ബുക്ക് ഗ്രൂപ്പിലും , ഒഫീഷ്യൽ വെബ്സൈറ്റിലും ദുരിതാശ്വാസ സഹായവുമായിനിങ്ങൾക്കും  സഹകരിക്കാം എന്ന് പറഞ്ഞു പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനു നിരവധി പ്രതികരണങ്ങൾ ലഭിച്ചിരുന്നു , പിലാത്തറ കൈരളി നഗർ വനിതാ കൂട്ടായ്മയും , പിലാത്തറ വിദ്യാനഗർ യുവകൂട്ടായ്മനും , ഇംഗ്ലീഷ് പരിശീലകൻ  പുരുഷോത്തമൻ സർ , നയനം വിജയൻ , തിരുവോണം റെസ്റ്റൈൽസ് , കേശവതീരം , ഹോപ്പ് , ബ്ലഡ് ഡോണേഴ്സ് കേരള , പിലാത്തറ ജെ സി ഐ , അർച്ചി കൈറ്റ്സ് , സുരേഷ് വേങ്ങര , ഫാറൂക്, പ്രണവ് ,ശ്രീകാന്ത് , സുഹൈൽ ,സിദ്ധാർഥ് , സനിൽ , പഴയങ്ങാടിയിൽനിന്നു വിളിച്ചു എൻ്റെ കടയിലുള്ള സാധനങ്ങൾ നിങ്ങൾക്ക്‌ നൽകാം എന്ന് പറഞ്ഞ ചേട്ടൻ  തുടങ്ങി നിരവധി സഹായങ്ങൾ ഞങ്ങൾക്ക് മറക്കുവാൻ സാധിക്കില്ല . 

സീൻ 3  :
ഈ പ്രളയകഥ സീൻ 1 ലേക്ക്  തന്നെ പോകാം , നല്ല നല്ല ബെഡ്ഷീറ്റും , വിലകൂടിയ ബ്ലാങ്കറ്റുകളും വാങ്ങി സൂക്ഷിച്ച പിലാത്തറ പെരിയാട്ടു സ്വദേശിയുടെപേരുപറയാം യുവ കർഷകനായ "ഉദയൻ പെരിയാട്ട് " ഉദയൻ്റെ കോൾ പിലാത്തറ ഡോട്ട് കോമിനു ലഭിച്ചു. ഗ്രാന്റിസ് സൂപ്പർമാർക്കറ്റിൽ ഒരു ചാക്ക് അരി എൻ്റെ പേർ പറഞ്ഞു നിങ്ങൾ എടുക്കണം , വരുമ്പോൾ ഞാൻ ചുമടുതാങ്ങിൽ ഉണ്ട് വീട്ടിൽ നിന്ന് കുറച്ചു സാധനങ്ങൾ എടുക്കാം എന്നുപറഞ്ഞു... ഞങ്ങൾ അദ്ദേഹത്തിൻ്റെ  വീട്ടിൽ പോയി , എന്നെയും കൂടെയുള്ള ഉണ്ണി പുത്തൂരിനെയും, അമർ മാടായിയെയും, അത്ഭുദപ്പെടുത്തി നിരവധി ബെഡ്ഷീറ്റുകളും, ബ്ലാങ്കറ്റുകളും  നിരന്നു ...  ഇഷ്ടപ്പെട്ടു വർഷങ്ങൾ എടുത്തു സ്വന്തമാക്കിയ നിരവധി നല്ല കളക്ഷൻസ് മാത്രം, ഒരു ടെക്സ്റ്റൈൽസ് ഷോപ്പിൽ  പോയാലും എത്ര മനോഹരമായ കളക്ഷൻസ് ഒരുമിച്ചു കിട്ടില്ല ...

സീൻ 4  : 
സത്യത്തിൽ ഇത്ര  അധികം ഒരാളിൽ നിന്ന് തന്നെ  വാങ്ങുവാൻ ഞങ്ങൾക്ക് മടിയായി . അപ്പോൾ ഉദയന്‍റെ  വാക്കിൽ പറഞ്ഞാൽ ഞാൻ ഒറ്റ തടിയാണ് , എനിക്കുകിടക്കാൻ ഇത് മതി ... ടി വിയിൽ ദുരിതാശ്വാസ വാർത്തകൾ കാണുന്ന ഞാൻ അവരെ മറ്റെങ്ങാനായാണ്   സഹായിക്കുക... . നിങ്ങൾ ധൈര്യപൂർവം വാങ്ങു...


 

മോറൽ ഓഫ് സ്റ്റോറി/ ക്‌ളൈമാക്‌സ്  : 

പലപ്പോഴും അങ്ങനെയാണ്  സാലറി ചലജു നല്കാൻ പലർക്കും ഫിക്സഡ് സാലറിയില്ല പക്ഷെ ഇത്തരം മനസ്സുകാണാതിരിക്കാൻ പിലാത്തറ ഡോട്ട് കോമിന് സാധ്യമല്ല . അടുത്തവർഷം ആകുമ്പോളേക്കും നല്ല ബെഡ്ഷീറ് ഇട്ടു മനോഹരമാക്കിയ  വീട്ടിൽ ഉദയനു കൂട്ടായി ഒരു മനുഷ്യസ്നേഹി വരട്ടെ എന്നു ആശംസിച്ചു ... ഇതെത്ര കേട്ടിട്ടിരിക്കുന്നു എന്ന ഭാവത്തോടെ  നീണ്ട ഒരു ചെറുപുഞ്ചരിയോടെ  ഉദയൻ  യാത്രയാക്കി...  ഞങ്ങൾ പടിയിറങ്ങി....  അപ്പോൾ ഉണ്ണിയും അമറും ഒരേസ്വരത്തിൽ പറഞ്ഞു " ഷാനിൽ പറഞ്ഞ ആ ദിനത്തിൽ ഞങ്ങൾക്ക് ഉദയേട്ടനായി വിലകൂടിയ ബെഡ് ഷീറ്റ് തന്നെ സമ്മാനമായി നൽകണം .

 "ഉദയാണ് താരം "
- ശുഭം -

ഷനിൽ ചെറുതാഴം 
loading...