വാര്‍ത്താ വിവരണം

ജീവൻ രക്ഷാ പുരസ്‌കാരം കെ എസ് ജയമോഹന്

18 October 2019
Reporter: pilathara.com

 

കണ്ണൂർ : രക്ത ദാന - ജീവ കാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ ബ്ലഡ്‌ ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രഥമ ജീവൻ രക്ഷാ  പുരസ്‌കാരത്തിന് പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും  ഹോപ്പ് പിലാത്തറ മാനേജിങ് ട്രസ്റ്റിയുമായ കെ എസ് ജയമോഹൻ   അർഹനായി. അദ്ദേഹം ചെയ്ത നിരവധി കാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ്   ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. പുരസ്‌കാരം 20ന് പോലീസ് സഭ ഹാളിൽ നടക്കുന്ന ബ്ലഡ്‌ ഡോണേഴ്സ് കേരള ജില്ലാ കമ്മിറ്റിയുടെ സ്നേഹ സംഗമമായ "സമർപ്പണം 2019ന്റെ" ചടങ്ങിൽ വെച്ച്  സമർപ്പിക്കുംTags:
loading...