വാര്‍ത്താ വിവരണം

ജ്ഞാനഭാരതി വായനശാല & ഗ്രന്ഥാലയം സയൻസ് പ്രൊജക്റ്റ് അവതരണവും സംവാദവും

1 November 2019

ജ്ഞാനഭാരതി വായനശാല & ഗ്രന്ഥാലയം സയൻസ് പ്രൊജക്റ്റ് അവതരണവും സംവാദവും നടത്തി . 

മാതമംഗലം സ്കൂൾ വിദ്യാർത്ഥികളായ ഇഷാനി സത്യാ , ഹരിശങ്കർ പി ഇ അനിവർ ചേർന്നു മാത് വയലിലെ പ്രളയത്തെ കുറിച്ച് നടത്തിയ പഠനം സംസ്ഥാന ശാസ്ത്ര മേളയിലേക്കു തിരഞ്ഞെടുത്തു. ഈ പഠനത്തിൻ്റെ കണ്ടെത്തലുകൾ കേരളപ്പിറവി ദിനത്തിൽ ജ്ഞാനഭാരതി വായനശാലയിൽ അവതരിപ്പിച്ചു.  ചർച്ച  കെ.വി.സുനുകുമാർ മോഡറേറ്ററായി. ഇഷാനി സത്യ, ഹരിശങ്കർ എന്നിവർ അവതരണം നടത്തി. ഹരി മാസ്റ്റർ പ്രൊജക്ടിനെക്കുറിച്ച് ആമുഖഭാഷണം നടത്തി. 

ടി.വി.വിനോദ് കുമാർ സ്വാഗതവും . എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യഭാമ, വാർഡ് മെമ്പർമാരായ എൻ.പി.ഭാർഗ്ഗവൻ, എം.ചന്ദ്രിക, ബ്ലോക്ക് പഞ്ചായത്തംഗം സി.പി.ലക്ഷ്മിക്കുട്ടി ടീച്ചർ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ നിർവ്വാഹക സമിതിയംഗം ടി.വി നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ. പ്രിയേഷ് നന്ദി പറഞ്ഞു.Tags:
loading...