കളിയാട്ടം


തുളുവീരൻ തെയ്യം

Reporter: rajeev creative - pilathara.com

അപൂർവ്വ തെയ്യങ്ങളിൽ ഒന്നായ ശ്രീ "തുളുവീരൻ തെയ്യം"
മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രം 

പയ്യന്നൂർതുളുനാട്ടിലെ തുളുവരശന്റെ തിരുമകനായി പിറന്നു. തുളുകളരി പയറ്റിത്തെളിഞ്ഞു. പുരികക്കൊടിക്കൊപ്പം ചുരികക്കൊടി പായ്ക്കുന്ന വീരനായി. പാഞ്ഞെത്തിയ മറുതലക്കൂട്ടം അഞ്ഞൂറു ബില്ലവരേയും പടനായകനെയും കൊത്തി നുറുക്കിയതറിഞ്ഞ പിതാവ് നടുങ്ങി. പൊൻ മകൻ പട്ടും തറ്റുമുടുത്ത് പടച്ചുരികയുമായി ചാടിയിറങ്ങുന്നത് നോക്കി നിൽക്കാനെ ആ പിതാവിനായുള്ളൂ. മൂന്നേമുക്കാൽ നാഴിക കൊണ്ട് മറുതല മുച്ചൂടും മുടിച്ച വീരൻ തുളുപ്പട നോക്കി നിൽക്കെ ആയിരം സൂര്യപ്രഭയോടെ ആകാശം പൂകി തുളു വീരൻ തെയ്യമായി മാറിയെന്ന് ഐതിഹ്യം.

രാജീവ് ക്രീയേറ്റീവ് ഫോട്ടോസ്loading...