വാര്‍ത്താ വിവരണം

Dr. പി കെ ഭാഗ്യലക്ഷ്മിയുടെ സഹോദരൻ ശ്രീനിവാസൻ അന്തരിച്ചു. 

26 October 2017
വിട പ്രിയ സഹോദരാ...കാണാം നമുക്ക് മറുലോകത്തിൽ.

പി കെ ഭാഗ്യലക്ഷ്മിയുടെ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ് 

മഞ്ഞമരണം കൈപിടിച്ചു കൊണ്ടുപോകുമ്പോൾ ഊർന്നു പോകുന്ന നിന്റെ കൈവിരലുകൾ ചേർത്തു വയ്ക്കാനാവാതെ 
.....
നീ അതിവേഗത്തിൽ കുതിച്ചു പാഞ്ഞത് ഞങ്ങളെ തോൽപ്പിക്കാനായിരുന്നു എന്നത് ഇപ്പോൾമനസ്സിലാവുന്നു.
മരണം ഉറയൂരിപ്പോകുന്ന ജീവിനാണെന്നറിയുമ്പോഴും 
പുതു ജന്മങ്ങൾ ക്കുള്ള ഊർജ്ജഭാവമായി അതുഗതിമാറിപ്പോകുമെന്നറിയുമ്പോഴും
ഒരുമിച്ചുണ്ട അന്നവും,ഒരുമിച്ചു പറഞ്ഞ കഥകളും 
നീ വന്നു തിരിച്ചു പോകുമ്പോൾ വാങ്ങിക്കുടിക്കുന്ന വെള്ളവും 
അവസാനം നീര് കോരിവായിലൊഴിക്കുമ്പോൾ 
ഇത് അവസാനത്തേതെന്ന് പറയാതെ.. പറയുന്ന പാതിയടഞ്ഞ കണ്ണുകൾ...മറക്കാനാവുന്നില്ല പ്രിയ സഹോദരാ..കേവലം മനുഷ്യരായിപ്പോയില്ലേ...ആശുപത്രിയിൽ നിന്നാശുപത്രിയിലേക്കുള്ള യാത്രകളിൽ മരണവിളികളുമായി കുതിച്ചു പോകുന്ന ആംബുലൻസുകളിൽ നിന്നോടൊപ്പം
കൂടെവരുമ്പോഴൊക്കെ മരണത്തെ തോൽപ്പിച്ച് നിന്നെ എടുത്തോടാം എന്ന വിഡ്ഢിധാരണയിൽ ഞങ്ങൾ മുന്നോട്ടു പോയി.
രോഗങ്ങൾ കൊടുങ്കാറ്റാവുന്ന പുതിയ കാലത്തിൽ 
മരണത്തിന്റെ എത്രയോ തീവ്ര ഭാവങ്ങൾ കാണുമ്പോഴും 
അവനവനിലേക്കെത്തുമ്പോഴാണ്
അതെത്ര തീവ്രമാകുന്നതെന്ന റിയുക.
വിട പ്രിയ സഹോദരാ...കാണാം നമുക്ക് മറുലോകത്തിൽ.



whatsapp
Tags:
loading...