വിവരണം ഓര്‍മ്മചെപ്പ്


സോൾ ഓഫ് നേച്ചർ - ഡോ.പി കെ ഭാഗ്യലക്ഷ്മിയുടെ ഏകാംഗ ചിത്രപ്രദർശനം

Reporter: shanil cheruthazham
ഡോ.പി കെ ഭാഗ്യലക്ഷ്മിയുടെ ചിത്രപ്രദർശനം 28/10/2018 വരെ തലശ്ശേരി തിരുവങ്ങാട് ആർട്ട് ഗാലറിയിൽ നടക്കുന്നു.

           ഡോ.പി കെ ഭാഗ്യലക്ഷ്മിയുടെ ഏകാംഗ ചിത്രപ്രദർശനം സോൾ ഓഫ് നേച്ചർ തലശ്ശേരി തിരുവങ്ങാട് ലളിതാ കലാ അക്കാദമി ഗാലറിയിൽ ആരംഭിച്ചു . വെങ്ങര പ്രിയദർശിനി യു.പി. സ്കൂളിൽനിന്ന് 2017- ൽ  അധ്യാപനത്തിൽനിന്ന് വിരമിച്ചതിനുശേഷമാണ് പഴയങ്ങാടി എരിപുരം സ്വദേശിയായ  ഡോ. പി.കെ.ഭാഗ്യലക്ഷ്മി നിറങ്ങളുമായി കൂട്ടുകൂടിത്തുടങ്ങിയത്. തൻ്റെ സഹോദരന്റെ അകാല വിനിയോഗമാണ് എഴുതിക്കാരിയായ ടീച്ചറെ ചിത്രകലയിലേക്കു നയിച്ചത് . സഹോദരന്റെ ഓര്മയ്ക്കുമുന്നിലാണ് സോൾ ഓഫ് നേച്ചർ ചിത്രപ്രദർശനം  സമർപ്പിച്ചിട്ടുള്ളത്. 

            എഴുത്തുകാരി എന്ന നിലയിൽ നോവൽ, കഥാസമാഹാരങ്ങൾ, കവിതാസമാഹാരം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 16 കൃതികൾ രചിച്ചിട്ടുണ്ട്.  പ്രകൃതിയും സ്ത്രീയും എന്നും ചൂഷണത്തിനിരയാക്കപ്പെടുന്ന കാഴ്ച മനസ്സിനെ മുറിപ്പെടുത്തുന്നതായി ഭാഗ്യലക്ഷ്മി പറയുന്നു. കഥാകാരി എന്ന നിലയിൽ മനസ്സിൽ കോറിയിട്ട നിരവധി സ്വാപ്നങ്ങൾ ചിത്രങ്ങളിൽ  വിഷയങ്ങലായിമാറി .

           ജോസഫ് മുണ്ടശ്ശേരി പുരസ്കാരം, ഭീമ സാഹിത്യപുരസ്കാരം,  പാലാ കെ.എം.മാത്യു പുരസ്കാരം, ദേവകി വാരിയർ സ്മാരക പുരസ്കാരം, മാതൃഭൂമി സീഡ് പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനകം ഭാഗ്യ ലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്.  കണ്ണൂർ സർവകലാശാലയിൽനിന്ന് ഉത്തര േകരളത്തിലെ യോഗി സമുദായത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ പിഎച്ച്.ഡി. നേടി.

 


 

            പ്രകൃതിയും സ്ത്രീയും വിഷയങ്ങളാക്കിയുള്ള അക്രിലിക് മാധ്യമത്തിലാണ് ഭാഗ്യലക്ഷ്മിയുടെ വരകൾ ഏറെയും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നൂറിലധികം വ്യത്യസ്തമായ പ്രമേയങ്ങൾ അധിഷ്ഠിതമാക്കിയ ചിത്രങ്ങൾ   ഇതിനകം ജനശ്രദ്ധ ആകര്ഷിച്ചിരിക്കുകയാണ് . പ്രശസ്ത ശില്പിയും, ചിത്രകാരനുമായ കെ.കെ.ആർ.വെങ്ങരയാണ് ടീച്ചറുടെ കഴിവിനെ തിരിച്ചറിഞ്ഞു നിരന്തരം പ്രചോദനവും  ശിഷ്യണവും  നൽകിയത് . പ്രദർശനത്തിലൂടെ ലഭിക്കുന്ന തുക പ്രളയദുരിത ബാധിതർക്ക് നല്കാൻ സാമൂഹിക പ്രവർത്തകകൂടിയായ ടീച്ചർ തിരുമാനമെടുത്തിരിക്കുകയാണ്. 2018 ഒക്ടോബർ 28 നു ചിത്ര പ്രദർശനം തലശ്ശേരി തിരുവങ്ങാട് ലളിതാ കലാ അക്കാദമി ആർട്ട് ഗാലറിയിൽ സമാപിക്കും. 





loading...