വാര്‍ത്താ വിവരണം

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ തളിപ്പറമ്പ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ ജഡ്ജി ശ്രീ കെ സോമൻ നിർവഹിച്ചു

3 January 2020
Reporter: pilathara.com

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ തളിപ്പറമ്പ ലോമിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് വിവിധ പരിപാടികളോടെ ചെമ്പരത്തി ഗാർഡൻ തളിപ്പറമ്പയിൽ വച്ച് നടന്നു.

പ്രസിഡന്റായി ട്രൈനറും സോഫ്റ്റ് വെയർ എഞ്ചിനിയറുമായ ജിതിൻ ശ്യാമിനെയും , സെക്രട്ടറിയായി ഗുരുദേവ് കോളേജ് ലക്ചററായ ശ്യാംജിത്തിനെയും, ട്രഷററായി ഷമ്മാസിനെയും തിരഞ്ഞെടുത്തു.

സ്ഥാനാരോഹണ ചടങ്ങിന് മുൻ പ്രസിഡൻറ് ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാഥിതിയായി കോഴിക്കോട് ജില്ലാ ജഡ്ജിയും കേരള സംസ്ഥാന വഖഫ് ട്രൈബ്യൂണൽ ചെയർമാനുമായ ശ്രീ K സോമൻ , വിശിഷ്ടാതിഥി യായി ജെ സി ഐ സോൺ 19 ന്റ പ്രസിഡന്റ് നിധീഷ് v p യും , മുഖ്യ പ്രഭാഷകനായി ജെ സി ഐ ഇന്ത്യ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും നാഷണൽ ട്രൈനറുമായ എഞ്ചിനിയർ പ്രമോദ് കുമാർ പങ്കെടുത്തു. ന. സോൺ വൈസ് പ്രസിഡണ്ട്  അഖിൽ മുരിക്കോളി, ശ്രീ പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

പ്രസ്തുത പരിപാടിയിൽ സ്ത്രീകളുടെ ഉന്നമനത്തിന് ഉതകുന്ന ഐ ആം വാല്യുബൾ എന്ന പ്രൊജക്റ്റും സംരംഭകരെ സഹായിക്കാൻ തളിപ്പറമ്പയിൽ ഒരു ബിസിനസ്സ് സ്ക്കൂൾ പ്രൊജക്റ്റും ലോഞ്ചു ചെയ്തു.Tags:
loading...