വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം ഫെസ്റ്റ് ഇന്ന് തുടങ്ങും : മുഖ്യാതിഥി സ്പടികം ജോർജ് 

10 January 2020
Reporter: pilathara.com

ഒരുമ കുതിരുമ്മൽ ആതിഥ്യമരുളുന്ന കുഞ്ഞിമംഗലം ഫെസ്റ്റ് 2020 വെള്ളിയാഴ്ച തുടങ്ങും. കുഞ്ഞിമംഗലം പഞ്ചായത്ത് മൈതാനിയിൽ വൈകിട്ട് ആറുമണിക്ക്  ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും പഞ്ചായത്ത് പ്രസിഡണ്ട് എം എം കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാതാരം സ്പടികം ജോർജ്  മുഖ്യാതിഥിയാകും.  മുൻ എംഎൽഎ സി കെ പി പത്മനാഭൻ ഉപഹാര സമർപ്പണം നടത്തും. രാത്രി എട്ടിന് ഗാനമേള. ഫെസ്റ്റിനോടനുബന്ധിച്ച് വ്യാപാര സ്റ്റാളുകൾ ഫുഡ് കോർട്ട് അമ്യൂസ്മെൻറ് പാർക്ക് എന്നിവ ഉണ്ടാകും. കുഞ്ഞിമംഗലം ഫെസ്റ്റ് ജനുവരി 19ന് സമാപിക്കുംTags:
loading...