വാര്‍ത്താ വിവരണം

കോവിഡ് സൗജന്യ റേഷൻ വിതരണം (ഏപ്രിൽ 1 ) ആരംഭിക്കും

31 March 2020

സൗജന്യ റേഷൻ വിതരണം (ഏപ്രിൽ 1 ) ആരംഭിക്കും. ശാരീരിക അകലം പാലിച്ച് റേഷൻ വിതരണം ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ വിതരണം ചെയ്യും. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് റേഷൻ എത്തിക്കാൻ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരെ ഏർപ്പാടക്കണം. ആദ്യ ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണം 0,1 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉള്ളവർക്ക് ഏപ്രിൽ ഒന്നിന് റേഷൻ വിതരണം ചെയ്യും. 2,3 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുള്ളവർക്ക് ഏപ്രിൽ രണ്ടിനും 4,5 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുള്ളവർക്ക് ഏപ്രിൽ മൂന്നിനും വിതരണം ചെയ്യും. 6,7 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുള്ളവർ ഏപ്രിൽ നാലിനും 8,9 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുള്ളവർ ഏപ്രിൽ അഞ്ചിനുമാണ് പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തേണ്ടത്. ഈ ദിവസങ്ങളിൽ വാങ്ങാത്തവർക്ക് അതിനു ശേഷവും റേഷൻ വാങ്ങാം.



whatsapp
Tags:
loading...