വാര്‍ത്താ വിവരണം

കേരള ക്ഷേത്ര വാദ്യകല അക്കാദമി ഓണകിറ്റ്‌ വിതരണം നടത്തി. 

21 August 2020
Reporter: pilathara dot com

ക്ഷേത്ര വാദ്യകല അക്കാദമിയുടെ നേതൃത്വത്തിൽ വാദ്യകലാകാരന്മാർക്ക്‌ നൽകുന്ന ഓണകിറ്റ്‌ വിതരണത്തിന്‍റെ ചെറുതാഴം മേഖലതല ഉൽഘാടനം വാദ്യപ്രവീണ് ശ്രീ ചെറുതാഴം കുഞ്ഞിരാമ മാരാർ ചെറുതാഴത്തെ മുതിർന്ന വാദ്യകാലകരനായ ശ്രീ കിഴക്കിലൊട്ടു വീട്ടിൽ ദാമോദര മരാർക്കു നൽകി നിർവഹിച്ചു. ശ്രീ കരായടം ചന്ദ്രന്‍റെ ആദ്യക്ഷതയിൽ മേഖല സിക്രട്ടറി ശ്രീ പ്രദീപൻ ചെറുതാഴം സ്വാഗതവും ജില്ലാ ജോ.സിക്രട്ടറി രാമപുരം രാജു യോഗത്തിൽ സംസാരിച്ചു. മേഖല കമ്മിറ്റി ട്രഷർ ശ്രീ വിപിൻ രാമചന്ദ്രൻ നന്ദി അർപ്പിച്ചു.

ചെറുതാഴത്തുള്ള 55 വാദ്യകലാ കുടുംബങ്ങൾ കിറ്റ് ഏറ്റുവാങ്ങി. കേരളത്തിൽ രണ്ടായിരത്തോളം കിറ്റുകളും നൽകിവരുന്നു. അക്കാദമി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ രാമപുരം രാജു, ശ്രീ ചിറ്റൂർ ജയൻ. ജില്ലാ കമ്മിറ്റി അംഗങ്ങളായ  ശ്രീ ആസ്തികാലയം ദേവരാജൻ, ശ്രീ വിജിൻകാന്ത് ശ്രീ ചിറക്കൽ ശ്രീധരൻ മാരാർ, ശ്രീ കെ ബി കെ മാരാർ പിലാത്തറ തുടങ്ങിയവർ വിശിഷ്ട അതിഥികളായി. 

 

 



whatsapp
Tags:
loading...