വാര്‍ത്താ വിവരണം

പിലാത്തറയിലെ ആദ്യകാല പത്രപ്രവർത്തകൻ ഐസക് പിലാത്തറ വിടവാങ്ങി

22 August 2020
Reporter: pilathara dot com
പിലാത്തറ ഡോട്ട് കോമിന്റെ പ്രവർത്തനങ്ങൾക്ക് എന്നും ഊർജം നൽകിയ ഐസക് പിലാത്തറയ്ക്കു പ്രണാമം . 

മുതിർന്ന പത്രപ്രവർത്തകനും, മംഗളം മുൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്ന ഐസക് പിലാത്തറ ( 75) നിര്യാതനായി. സംസ്കാരം ഞായറാഴ്ച പകൽ രണ്ടു മണിക്ക് പിലാത്തറ വ്യാകുലമാതാ ദേവാലയം സെമിത്തേരിയിൽ.(23-08-2020) പകൽ  10 മണി മുതൽ പിലാത്തറയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. കണ്ണൂർ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് അംഗം , സംസ്ഥാന പത്രപ്രവർത്തകസമിതി അംഗം , കണ്ണൂർ രൂപത മാസ് മീഡിയ കമ്മീഷൻ കോ ഓർഡിനേറ്റർ ,പൗരധ്വ നി വാരിക സബ് എഡിറ്റർ, 'വിൻസെൻഷ്യൽ മാസിക സബ് എഡിറ്റർ ,കൊച്ചിൻ കലാഭവൻ മുൻ പിആർഒ, ജില്ല ടൂറിസം എക്സിക്യൂട്ടീവ് അംഗം, ദീപിക പിലാത്തറ ലേഖകൻ, ഹോപ്പ്  ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകസമിതി അംഗം,  എന്നീ  നിലകളിലും പ്രവർത്തിച്ചു .നിരവധി റേഡിയോ നാടകങ്ങളും, ശ്രദ്ധേയമായ പത്രറിപ്പോർട്ടുകളും , ജീവചരിത്രക്കുറിപ്പുകളും രചിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ആരക്കുഴ  സ്വദേശി ലില്ലി ആണ് (റിട്ട. ടീച്ചർ  മാടായി എൽ പി സ്കൂൾ) ഭാര്യ. മക്കൾ  പ്രൈസി, പ്രിൻസ് (ഇന്ത്യൻ ആർമി) പ്രേം (ഫോട്ടോഗ്രാഫർ ) . മരുമക്കൾ ടോമി (ചേർത്തല)  സുജ കുര്യൻ ( ചെറുപുഴ).

പിലാത്തറയിലെ ജനഹൃദയങ്ങൾ കീഴടക്കിയ തികച്ചും മാതൃകാപരമായ പത്രപ്രവർത്തനായിരുന്നു ഐസക് പിലാത്തറ , പിലാത്തറ ഡോട്ട് കോമിന്റെ പ്രവർത്തനങ്ങൾക്ക് എന്നും ഊർജം നൽകിയ ഐസക് പിലാത്തറയ്ക്കു പ്രണാമം . 


 



whatsapp
Tags:
loading...