വിവരണം ഓര്‍മ്മചെപ്പ്


ആരൊക്കെയാണ് ഗജ ഫ്രോഡുകൾ 

Reporter: ഷനിൽ ചെറുതാഴം

ആരൊക്കെയാണ് ഗജ ഫ്രോഡുകൾ 80% സോഷ്യൽമീഡിയ സുഹൃത്തുക്കളും സമ്മതിക്കുന്നു ശ്രീ ചിത്രൻ ആണെന്ന് . 

20 ശതമാനം ആൾക്കാർ ദീപാ നിശാന്ത് ആണെന്ന്....

എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരുമെന്ന് കരുതി ഞാൻ കുറച്ചുനേരം കാത്തു... ഇതിൽ എനിക്കുണ്ടായ പേഴ്സണൽ നേട്ടം എന്നുപറയുന്നത് എനിക്ക്  ഈ ഈ വിവാദം വരെ   അറിയപ്പെടാതിരുന്ന കലേഷിനെ മനസ്സിലാക്കാനും അദ്ദേഹത്തിൻ്റെ  പ്രതികരണങ്ങളിലൂടെ എങ്ങനെയാണ് വിനയത്തോടെ പ്രതികരിക്കേണ്ടത് എന്ന ചില സ്വഭാവ മാനറിസങ്ങൾ സോഷ്യൽ മീഡിയ വഴി കണ്ടു പഠിക്കാനും സാധിച്ചു. ഒടുവിൽ അദ്ദേഹത്തിൻ്റെ ആരാധകനായി മാറി...

എന്നാൽ 80 ശതമാനവും കുറ്റമാരോപിക്കപ്പെട്ട് ശ്രീചിത്രൻ  അത്രമാത്രം കുറ്റവാളിയാണെന്ന് എനിക്ക് തോന്നുന്നില്ല

ഈ കാലഘട്ടത്തിൽ സോഷ്യൽമീഡിയ മോഷണം എന്ന് പറയുന്നത് ചെയ്യാത്തവർ വളരെ ചുരുക്കം ആൾക്കാർ മാത്രമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എൻ്റെ കംപ്യൂട്ടർ പരിജ്ഞാന ത്തിൻ്റെ പരിമിതമായ അറിവു കൊണ്ട് ചില കാര്യങ്ങൾ ഞാൻ സൂചിപ്പിക്കാം. നിരവധി അറിവുകൾക്കായി നമ്മൾ പലപ്പോഴും ഗൂഗിൾ സെർച്ച് നോക്കാറുണ്ട് കിട്ടിയ ആശയങ്ങളെ കഴിവനുസരിച്ച് വികസിപ്പി കാറുമുണ്ട് ... എന്നാൽ കിട്ടിയ ഈ ആശയങ്ങൾ കോപ്പി പേസ്റ്റ് ചെയ്തു അടിച്ചു മാറ്റാത്ത എത്രപേർ ഈ കുറിപ്പ് വായിക്കുന്നുണ്ട്.

 സ്കൂളിൽനിന്ന് അസൈമെൻറ്മായി വരുന്ന കുട്ടിയെ ആദ്യം തന്നെ സമാധാന പെടുത്തുന്നത് ഇൻറർനെറ്റ് മോഷണത്തിലൂടെയാണ് എന്ന് നിങ്ങൾക്ക് സമ്മതിക്കേണ്ടിവരും. അതൊന്നും ഈ നാട്ടിൽ ഒരു കുറ്റവുമല്ല വിക്കിപീഡിയയിൽ പോയി കോപ്പി ചെയ്യുക മറ്റുള്ള വെബ്സൈറ്റ് ഡാറ്റകൾ അടിച്ചുമാറ്റി കുട്ടി മനസ്സിലെ കള്ളത്തരം പഠിപ്പിക്കുന്ന രക്ഷിതാക്കൾ...

 പ്രത്യേകിച്ചും ഈ SEO കാലഘട്ടത്തിൽ റീ റൈറ്റിങ് ടൂളുകൾ പോലുള്ള അപ്ലിക്കേഷൻ  ഉപയോഗിക്കുന്ന  ഞങ്ങളെപ്പോലുള്ള  ടെക്കികൾ  തുടങ്ങി അതൊന്നും ഒരു പാപമായി ഒരിക്കലും തോന്നാത്ത ജനത.

ഏതെങ്കിലും പത്രങ്ങളിൽ നിന്നോ, ന്യൂസ് പോർട്ടലിൽ നിന്ന് വാർത്തകൾ കിട്ടിയാൽ ഓരോരുത്തരും ബ്രേക്കിംഗ് ന്യൂസ് ആക്കി ആഘോഷിക്കുന്ന വ്യത്യസ്ത  സ്വഭാവം, രാഷ്ട്രീയ ചിന്താഗതിയുള്ള ജനത.

ആവിഷ്കാരസ്വാതന്ത്ര്യം പലപ്പോഴും അതിർത്തി കടന്നു ആഭാസമായി മാറുന്ന കാഴ്ചകൾ നോക്കി നിൽക്കുന്ന ജനത. വിഡിയോ രംഗങ്ങളും പാട്ടുകളും ട്യൂൺ മാറ്റി രചിക്കുന്ന പുതിയ സിനിമാ ഗാന മേഖല... സാമ്യം തോന്നുന്ന നിരവധി സിനിമ ക്ലൈമാക്സുകൾ... എന്തിനേറെ പറയുന്നു ഡിഎൻഎ പോലും കോപ്പി ചെയ്യപ്പെടുന്ന കാലഘട്ടം. 

പഠിക്കുന്ന കാലത്തെ കുറ്റങ്ങളെ പർവതീകരിച്ച് ഗജ ഫ്രോഡാകാൻ അധ്യാപകർ ക്യൂനിൽക്കുന്ന കാഴ്ചകൾ കാണുമ്പോൾ ലജ്ജതോന്നുന്നു... എന്താണ് അധ്യാപനം എന്നുപോലും  തിരിച്ചറിയാത്ത ഇത്തരം അധ്യാപകരെ കുറിച്ച് ഓർക്കുമ്പോൾ പുച്ഛം തന്നെയാണ് ആദ്യം വരുന്നത്. ചെറുപ്പത്തിൽ നിരവധി അവസരങ്ങളിൽ കുറ്റം ചെയ്തു തന്നെയാണ് ഞങ്ങളൊക്കെ വലത് ആയിട്ടുള്ളത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആരും നൂറ് ശതമാനവും നന്മ ചെയ്ത മാത്രം അല്ലെങ്കിൽ പുണ്യപ്രവർത്തി ചെയ്ത് വന്നവരാണ് എന്ന് വിശ്വസിക്കാൻ എനിക്ക് സാധ്യമല്ല... 

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മോഷണം എന്താണെന്നു അറിയില്ലെങ്കിലും തെങ്ങിൽ കയറി ഇളനീര് പറിച്ച കുറ്റത്തിന് അതേ തെങ്ങിൽ തന്നെ പിടിച്ചു കെട്ടിയിട്ട് സന്ദർഭം ഉണ്ടായിട്ടുണ്ട്... അമ്മ വന്നു റിലീസ് ചെയ്തു എന്നാൽ പിന്നീട് തെങ്ങിൻതോപ്പിലെ ഉടമ നമ്മളെ ഒരു മോഷ്ടാവായി മുദ്ര കുത്തിയിട്ടില്ല...

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പലപ്പോഴും ഇംഗ്ലീഷ് ചോദ്യങ്ങൾ നമ്പറിട്ട് ഉത്തരം എഴുതാതെ മാറ്റിവയ്ക്കും. പരീക്ഷ പേപ്പർ കിട്ടുമ്പോൾ എന്നെ പഠിപ്പിച്ച പാവം അപ്പുകുട്ടൻ സാറിനെ സമീപിച്ചു ഞങ്ങൾ പലപ്പോഴും പറ്റിക്കുകയായിരുന്നു. സാർ ഇതിൻറെ ഉത്തരത്തിന് മാർക്ക് ഇട്ടില്ല എന്നൊക്കെ പറഞ്ഞു... അങ്ങനെ തോറ്റ ഞങ്ങൾ വിജയിക്കും സാധാരണയായി.... പതിവ് കഥ അഭിനയിച്ച എന്നെ അന്ന് പതിവിനു വിപരീതമായി അദ്ദേഹം പൊതിരെ തല്ലി എന്നിട്ട് പറഞ്ഞു "ഇതിനുള്ള ഉത്തരം A ക്ലാസിലെ ഇന്ദുവും, സിന്ധുവും പോലും എഴുതിയിട്ടില്ല എന്ന്". ( നമ്മുടെ സ്കൂളിലെ പഠിപ്പിസ്റ്റ്) 

ഇത്തരം നിരവധി സന്ദർഭങ്ങളാണ് ഒരു അധ്യാപകനെ നേതൃത്വത്തിൽ ഗജപോക്കിരി പട്ടം വാങ്ങി തരുന്നത് എന്ന് കരുതുമ്പോൾ നിരാശ തോന്നുന്നു സാർ... കഥകൾ ഇവിടെ രണ്ടെണ്ണം പങ്കുവച്ചിരുന്നു മാത്രമേ ഉള്ളൂ ഇത്തരം നിരവധി കഥകൾ ഈ ആർട്ടിക്കിൾ വായിക്കുമ്പോൾ വായനക്കാരുടെ  മനസ്സിലൂടെ കടന്നു വരും എന്ന് ഞാൻ കരുതുന്നു... അത്തരം കഥകളൊക്കെ പറഞ്ഞു പിന്നീട് ഒരുപാട് സന്ദർഭങ്ങളിൽ സഹപാഠികളും,  കൂടെ കളിച്ച സുഹൃത്തുക്കളുമെല്ലാം വളരെയധികം സന്തോഷിച്ചിരിക്കും എന്ന് തീർച്ച..

ശ്രീചിത്രൻ ചെയ്ത കുറ്റം കുറച്ചു കാണുന്നതല്ല അദ്ദേഹം ചെയ്തത് തെറ്റ് തന്നെ എന്നാൽ തെറ്റുകൾ തിരുത്തി വരാനുള്ള പാത ഒരുക്കേണ്ടത് ഞങ്ങൾ തന്നെയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു.

 ഞാൻ മനസ്സിലാക്കിയിട്ടുള്ള ശ്രീചിത്രൻ അസാമാന്യ കഴിവുള്ള വ്യക്തി തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല അദ്ദേഹം വർക്ക് ചെയ്യുന്ന ഐടി മേഖലയിൽ കസ്റ്റമർ ബിഹേവിയർ സ്പെഷ്യലിസ്റ്റ് എന്ന പോസ്റ്റിൽ അദ്ദേഹം നല്ല ഫോമിൽ തന്നെയാണ്. നിരവധി മനുഷ്യരുടെ സ്വഭാവം മനസ്സിലാക്കുന്ന ലക്ഷം രൂപയിൽ കുറയാതെ സാലറി വാങ്ങുന്ന വ്യക്തി. എനിക്കു തോന്നുന്നത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട ലഭിച്ച പ്രസംഗത്തിന് അദ്ദേഹത്തിനു ലഭിച്ച വേദികൾ പ്രത്യേകം രാഷ്ട്രീയം നോക്കിയതാണെന്ന് മനസ്സിലാക്കുന്നു... ഒരുപക്ഷേ രാഷ്ട്രീയം നോക്കാതെ നിലപാടുകൾ പ്രകടിപ്പിച്ച് വിവിധ വേദികളിൽ സാന്നിധ്യം ആക്കാമായിരുന്നു ശ്രീചിത്രൻ എന്ന സുഹൃത്തിന്... അതും ഒരു പക്ഷേ ഈ ഭീകരമായ സോഷ്യൽ മീഡിയ ഓഡിറ്റിങ്ങിന് ( അക്രമത്തിന് ) കാരണമായിട്ടുണ്ടാകാം... 

ദീപാ നിശാന്ത് മുൻകാല ഫേസ്ബുക്ക് കുറിപ്പ്

ദീപ നിഷാന്തിനെ ഞാൻ കുറ്റവും കുറവും പറയുന്നില്ല അത് വായനക്കാരനെ യുക്തിക്ക് വിടുന്നു... 
അല്ലേലും എന്നെപ്പോലെ ഒരാൾ പറയേണ്ട കാര്യമല്ലാതെ അത്. ( സ്ത്രീകളുടെ നിലപാടിനെ ഗൗനിക്കുന്ന ആൾ തന്നെയാണ് ഞാൻ പക്ഷേ പറഞ്ഞാൽ ഞാൻ സ്ത്രീ വിരോധിയായി ആയിപ്പോകും)

എപ്പോഴാണ് എനിക്ക് വായന ഇഷ്ടമായത് ഇന്ന് എനിക്ക് തന്നെ അറിയില്ല. ഒരുപക്ഷേ എൻ്റെ  ഇഷ്ടപ്പെട്ട കുഞ്ഞിമംഗലം  സ്കൂളിലെ അതിഥി ടീച്ചർ ആകാനാണ് സാധ്യത..
 അല്ലെങ്കിലും നമ്മളെ സ്വാധീനിക്കുന്നത്  പലപ്പോഴും മലയാളം ടീച്ചേഴ്സ് തന്നെയായിരിക്കും.... 

ഈ കുറിപ്പ് എഴുതുമ്പോൾ താഹ മാടായി എനിക്കുതന്ന സർട്ടിഫിക്കറ്റ് എന്നെ നോക്കി ചിരിക്കുന്നുണ്ടാകും... നല്ല കഥാകാരൻ... മറ്റൊരു സർട്ടിഫിക്കറ്റിൽ മികച്ച കവിത... പക്ഷേ എഴുത്തുകളും, നന്മയും എല്ലാം എന്നിൽ നിന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു... ( എന്നെ പോലെ പലരിൽ നിന്നും മൺ മറിഞ്ഞിരിക്കുന്നു. )

എനിക്ക് കവിത അയക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു... പലപ്പോഴും കവിത ഞാൻ അങ്ങോട്ട് ചോദിച്ചായിരുന്നു വാങ്ങുക... അന്നൊക്കെ ഞാൻ പറയുമായിരുന്നു ഈ കവിത ഞാനെടുത്തു എന്ന്... അവൾ ഒരിക്കലും അതിന് മുടക്കവും പറഞ്ഞിട്ടില്ല. പക്ഷേ അടിച്ചുമാറ്റി പേര് കൊടുക്കാൻ ഇതുവരെ മനസ്സും വന്നിട്ടില്ല എനിക്ക്... എപ്പോഴും ചോദിക്കും നിൻ്റെ  കവിതസമാഹാരം എന്നാണ് പുറത്തിറങ്ങുക എന്ന്..
 എന്നും ഒരു മറുപടി മാത്രം അതൊന്നും പുറത്തിറങ്ങില്ല മാഷേ!!!

അതെ പുറത്തിറങ്ങാതെ...  വെളിച്ചം കാണാത്ത നിരവധി കഥകളും കവിതകളും വിരാജിക്കുന്ന ഈ വഴിത്താരയിൽ.. അത്തരം  കഥകളെ / ഓർമ്മകളെ ലോകം കാണിക്കാതെ മയിൽപീലി പോലെ ഹൃദയത്തിൽ ചാലിച്ചു നടക്കുന്ന മനുഷ്യർ...

ചിലപ്പോൾ അവരിലൂടെ ആരുമറിയാതെ അവസാനിക്കുന്ന... പുരസ്കാരം ലഭിക്കാത്ത... ആദരവ് ലഭിക്കാത്ത - നിരവധി കഥകളും കവിതകളും മറ്റു സാഹിത്യ സംഭാവനകളും... 

അല്ലെങ്കിലും പേരു വെക്കാത്ത കഥയ്ക്ക് എവിടെയാണ് പ്രസക്തി....  അതിനൊക്കെ നമുക്ക് തോന്നുന്ന ഓരോരോ പേര് കൊടുത്ത് വിളിക്കാം...

ശ്രീചിത്രൻ നിങ്ങൾ തിരിച്ചു വരിക തന്നെ വേണം. ഞാനറിഞ്ഞത് ജോലി രാജി വെക്കാനുള്ള ശ്രമം ഉണ്ടെന്നാണ്. പഴയ ജോലിതന്നെ തുടരുക... കാലിടറാതെ പതറാതെ മുന്നോട്ടു വരൂ ഞങ്ങൾ 20 ശതമാനം പേർക്ക് ഇപ്പോഴും സ്വീകാര്യമാണ് താങ്കളെ...

സ്നേഹപൂർവ്വം 
ഷനിൽ ചെറുതാഴം





loading...