വിവരണം ഓര്‍മ്മചെപ്പ്


അസൈനാര്‍ നന്മയുടെ പൂമരം

Reporter: shanil cheruthazham
നിങ്ങളുടെ സ്നേഹം അറിയിക്കാനായി അസൈനാറിനെ ബന്ധപ്പെടാം : 9947324343 


കാൻസർ / ഡയാലിസിസ് രോഗികൾക്കു സൗജന്യം എന്ന ബോർഡ് വെച്ച വാഹനം നിങ്ങൾ കണ്ടിട്ടുണ്ടോ ? 
എങ്കിൽ ഈ വാഹന ഉടമയെ പരിചയപ്പെടാം ... 

നമ്മുടെ കണ്ണൂർ പറന്നുയരുമ്പോൾ എഴുതാനായിരിക്കും അസൈനാറിനെ പരിചയപെട്ടു മാസങ്ങൾ കാത്തിരിക്കേണ്ടി വന്നത് എന്ന് കരുത്തുന്നു. കണ്ണൂരുകാരുടെ സൗപ്നങ്ങൾ ചിറകുവിരിച്ചിരിക്കുന്നു ... സാധാരണകാരുടെ സൗപ്നങ്ങൾക്കൊപ്പം തൻ്റെ പരിമിതിയിൽ നിന്നുകൊണ്ട് സഹായങ്ങൾ എത്തിക്കുന്ന ആരവഞ്ചാൽ സ്വദേശിയായ അസൈനാറിനെ പരിചയപ്പെടാം. 


അസൈനാർ ജനിച്ചത് കണ്ണൂർ ജില്ലയിലെ എരമം എന്ന പ്രദേശത്തായിരുന്നു , മൂന്ന്  സഹോദരങ്ങളും ഒരു സഹോദരിയിലും ഉള്ള സാധാരണകുടുംബത്തിലെ ഇളയ മകൻ . പിന്നീട് ആരവഞ്ചാലിക് കുടുംബം താമസം മാറി . പാടിചാലിൽ ഓട്ടോ തൊഴിലാളിആയും  ഒപ്പം പയ്യന്നുരിൽ നിന്നും മൽസ്യം നാട്ടിൽ എത്തിച്ചു നൽകിയും ഒകെ നല്ലരീതിയിൽ ജീവിതം മുന്നോട്ടുപോയി .

 അസൈനാറിൻ്റെ ജീവിതം മാറ്റിവരച്ചതു  2009 സെപ്തംബര്  16നു വെളുപ്പിന് പയ്യന്നുരിലേക്  മൽസ്യം എടുക്കാൻ പോയ ദിനം നടന്ന വാഹന അപകടം ആയിരുന്നു . പെരുമ്പയിൽ വച്ച്അസൈനാർ ഓടിച്ച ബൈക്കിനെ കാർ ഇടിച്ചു വീഴ്ത്തി, ഈ അപകടത്തു തുടർന്ന് മറ്റൊരു ലോറിയും കാറും തമ്മിലടിച്ചു ... മൊത്തത്തിൽ വലിയ ആക്സിഡന്റ് ....  ആദ്യം പയ്യന്നൂർ  സബ ഹോസ്പിറ്റലിലും , പിന്നീട് മംഗലാപുരം തേജസ്വനി ഹോസ്പിറ്റലിലും എത്തിച്ചു , ശാന്താറാം ഷെട്ടിയുടെ നേത്യുത്വത്തിൽ ഓപ്പറേഷൻ , 2 മാസക്കാലം ചികിത്സ... തുടർന്ന് സാമ്പത്തിക പരാതീനതകാരണം ഡിസ്ചാർജ് ആക്കി .. 2 വർഷകാലം വീട്ടിൽ കിടപ്പിലായി .

        എന്നാൽ അസൈനാരുടെ ജീവിതത്തിൽ പുതുപ്രതീക്ഷനല്കികൊണ്ടു സ്‌ട്രെച്ചറിന്റെ സഹായത്താൽ  മെല്ലെ നടന്നു തുടങ്ങി ... കടകളിൽ സാധനം കൊണ്ടുപോകുന്ന വാഹനത്തിൽ അസൈനാർ സഹായിയായി പോയിത്തുടങ്ങി ... പക്ഷെ വിധി വീണ്ടും കഠിനാധ്വാനിയായ ഈ ചെറുപ്പക്കാരനോട് ക്രൂരത കാട്ടി . വീണ്ടും ശരീരം തളർന്നു കിടപ്പിലായി ... സുഹൃത്ത്‌  അറിയിത്തത്തിനെ തുടർന്ന് വയനാട് ജില്ലയിലെ  കാളിക്കൊല്ലി എന്ന പ്രദേശത്തുള്ള കേളു വൈദ്യർ , അച്ചപ്പൻ വൈദ്യർ എന്നിവരുടെ നാട്ടുചികിൽസ ആരംഭിച്ചു രണ്ടു   വർഷകാലം നീണ്ട ചികിൽസയെ തുടർന്നു അസൈനാർ ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങി .  

        വയനാട്ടിലെ ചികിത്സാ കാലയളവിൽ മറ്റു രോഗികളെ പരിചരിച്ചും , കാട്ടിൽ പച്ചമരുന്ന് പറിക്കാൻ സഹായിച്ചും അദ്ദേഹത്തിൻ്റെ ചികിത്സ കടന്നുപോയി. അസൈനാർ ഇന്നുകാണുന്ന മനുഷ്യ സ്‌നേഹി ആയതിനുപിന്നിൽ ഒരു കഥയുണ്ട് " വയനാട്ടിലെ ക്ലിനിക്കിന് അടുത്തായുള്ള  കാട്ടിക്കുളം ടൗണിൽ നിന്നും 360gm തൂക്കമുള്ള ഒരു അന്നാർ പഴം 80 രൂപ കൊടുത്തു വാങ്ങാൻ ഇടയായി , സാധാരണക്കാരിൽ സാധാരണക്കാരായ പാവപെട്ട രോഗികൾക്ക് താങ്ങാൻ കഴിയുന്ന വിലയല്ല ഈ പഴത്തിന് എന്ന തിരിച്ചറിവ്   അസൈനാറിൻ്റെ  ചിന്തകളെ ഉണർത്തി... " പിന്നീട് നാട്ടിൽ തിരിച്ചെത്തി 2014 -ൽ പഴങ്ങളും , പച്ചക്കറികളുമായി മൊബൈൽ ഓട്ടോ വഴി സ്വന്തം ജീവിതവും ഒപ്പം നിരവധി കാൻസർ / ഡയാലിസിസ് രോഗികൾക്കു അത്താണിയായി മാറി . അസൈനാറിൻ്റെ  വാഹനത്തിൽ സുഹൃത്തുക്കളുടെ  സ്നേഹ നിർബന്ധത്തെ തുടർന്ന് ബോർഡ് വച്ചു.  " കാൻസർ / ഡയാലിസിസ് രോഗികൾക്കു സൗജന്യം

 


 

പുതുവർഷം പിറക്കാൻ പോകുന്നു 4 വർഷക്കാലമായി അസൈനാർ ജീവിത ഓട്ടത്തിനിടയിൽ നിരവധി പേർക്കുള്ള പങ്കു എത്തിക്കുന്നു ... 

 ഓട്ടോ പോകുന്നവഴിയിൽ 16 ഓളം സ്ഥിരം രോഗികൾക്കും ഒപ്പം നിരവധി സന്നദ്ധ  സേവനങ്ങളും നൽകി വരുന്നു. ഇതിനിടയിൽ  പലരും മരണപ്പെടുന്നത്  മാറിനിന്നു കണ്ടു... കുറ്റൂർ , ആരവഞ്ചാൽ , ചൂരൽ, എരമം , ചീമേനി, കമ്പല്ലൂർ  തുടങ്ങി  അസൈനാരുടെ സ്നേഹ കരങ്ങൾ നേരിട്ടും ഇതുവരെ നേരിൽ  കാണാത്ത  രോഗികൾക്കുള്ള പങ്കു അറിഞ്ഞു പലഭാഗത്തായി സേവന മനസ്കരായവരെ ഏൽപ്പിക്കും. അഞ്ജലി വിദ്യാനികേതൻ പേരൂൽ പോലുള്ള അഗതിമന്ദിരങ്ങളിൽ സഹായമെത്തിച്ചും ആൾക്കാരെ അവിടങ്ങളിലേക്കു പറഞ്ഞയച്ചതും ജീവിതം വെറുതെ ജീവിച്ചുകളയാനുള്ളതല്ല നമ്മളാൽ കഴിയുന്ന സഹായം എത്തിക്കണം എന്നും പറയാതെ പറയുന്നു ഈ  ചെറുപ്പക്കാരൻ.

കണ്ണൂർ ജില്ലയിലെ ആരവഞ്ചാലിൽ ഭാര്യ സറീനയ്ക്കും , 9 ക്ലാസ് വിദ്യാർത്ഥയായ മാഹിറിൻ്റെയും കൂടെ സന്തോഷകരമായി ജീവിതം നയിക്കുന്നു . അദ്ദേഹം കടന്നു പോകുന്ന വഴിയിൽ  നന്മ്മയുണ്ടെന്നു വിശ്വസിച്ചുകൊണ്ട് അസൈനാറിനെ  പ്രോത്സാഹിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന തിരിച്ചറിവിൽ ആണ് ഈ കുറിപ്പ് പിറവിയെടുക്കുന്നത് . നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു . 

സ്നേഹം അറിയിക്കാനായി അസൈനാറിനെ ബന്ധപ്പെടാം : 9947324343 

സ്നേഹപൂർവ്വം 
ഷനിൽ ചെറുതാഴം 






loading...