വിവരണം കൃഷി


മൈക്രോ ഗ്രീൻകേട്ടിട്ടുണ്ടോ?

Reporter: Edwin Isaac : വീട്ടിലൊരു കൃഷിത്തോട്ടം FB Admin

ന്യൂജെൻ പച്ചക്കറി കൃഷിആർക്കും നിഷ്പ്രയാസം വീടിനുള്ളിൽ പച്ചക്കറി വളർത്താം ,കുട്ടികൾക്ക് ഏറ്റവും ഗുണകരം

 പ്രത്യേകതകൾ

> മണ്ണിൽ തൊടാത്ത പച്ചക്കറി കൃഷി
> പച്ചക്കും, കറിവെച്ചും കഴിക്കാം
> ഒരു ചെടി മുളച്ച് ഒരാഴ്ചക്കുള്ളിൽ വിളവെടുക്കുന്നു.
> സ്വാദിഷsവും പോഷകസമൃദ്ധവും.
>വളം വേണ്ടാ ,കീടനാശിനി വേണ്ട
> ഒരാഴ്ചകൊണ്ട് ശുദ്ധമായ പച്ചക്കറി
> സാധാരണ ഇലക്കറികളെക്കാളും പത്തിരട്ടി പോഷക ഗുണം
> വിറ്റാമിൻ കെ, സി, ഇയാൽ സമ്പുഷ്ടമാണ്

കടുക്, ഉലുവ, മുതിര, പയർ, കടല etc...

ഇങ്ങനെ ഏതും മൈക്രോ ഗ്രീൻ കൃഷിയിൽ ചെയ്തെടുക്കാം

പേരു പോലെ പച്ചക്കറികളുടെ ചെറു തൈയ്യാണ് മൈക്രോ ഗ്രീൻ, വിദ്ദേശ രാജ്യങ്ങളിൽ വളരെ ഫെയ്മസാണ്.

മൈക്രോ ഗ്രീൻ കൃഷിക്ക് വേണ്ടത് :ചെറിയ അധികം ആഴമില്ലാത്ത വാവട്ടമുള്ള പാത്രമോ,പ്ലെയ്റ്റോ etc ഏന്തിലും -മൈക്രോ ഗ്രീൻ വളർത്തി എടുക്കാം


ഇനി എങ്ങനെ മൈക്രോ ഗ്രീൻ കൃഷി ചെയ്ത് വിളവെടുക്കാം എന്ന് നോക്കാം

1)  നമുക്ക് മുളപ്പിക്കണ്ട വിത്തുകൾ 12 മണിക്കൂർ ഒരു ഗ്ലാസിലോ ചെറിയ പാത്രത്തിലോ വെളളമൊഴിച്ച് കുതിർക്കുക
(പയർ, കടുക്, കടല, മുതിര, etc.. ഇങ്ങനെ ഏതും ഉപയോഗിക്കാം, പയർ വർഗ്ഗങ്ങളാണ് എളുപ്പന്ന് ചെയ്യാൻ പറ്റുന്നത്)

2) ധാന്യങ്ങളുടെ വളർച്ചക്കാവശ്യമായ മീഡിയം തയാറാക്കാം. മീഡിയ മായി ചകരിച്ചോർ (കടയിൽ നിന്ന് വാങ്ങുന്നത് ) മണൽ, ടിഷ്യൂ പേപ്പർ ( പിന്നീട് ടിഷ്യൂ പേപ്പറിൽ ചെയ്യുന്നത് പാഞ്ഞ്തരാം) മീഡിയം ഇല്ലാതെ (പിന്നീട് പറഞ്ഞ്തരാം) ഇങ്ങനെ പല വിധത്തിൽ ചെയ്യാം. ഇവിടെ കാണിച്ചിരിക്കുന്നത് ചകിരിച്ചോറിലാണ്.
ചകരിച്ചോർ ആവശ്യത്തിന് വെള്ളം ചേർത്ത് കുതിർത്ത് പാത്രത്തിൽ നിരത്തുക. അധികം ശക്തിയില്ലാതെ അമർത്തി ലെവലാക്കി വയ്ക്കുക ശേഷം വെള്ളം spray ചെയ്ത് ചെറുതായ് നനക്കണം

3) കുതിർത്ത വിത്തുകൾ മീഡിയത്തിൻ്റെ  മുകളിൽ നിരത്തുക. (ചില ഇനങ്ങൾ മുളവന്ന് തുടങ്ങിയിരിക്കും 12 മണിക്കൂർ കുതിർത്ത് കഴിയുമ്പോൾ )ശേഷം ചെറിയ തോതിൽ വെള്ളം Spray ചെയ്യുക.[മുളവരാത്ത വിത്തിന് മുകളിൽ വീണ്ടും അൽപം മീഡിയം (ചകരിച്ചോർ or ഉപയോഗിക്കുന്ന മീഡിയം ഏതോ അത്‌) വിത്തിന് മുകളിൽവിതറി വെള്ളം Spray ചെയ്യാവുന്നതാണ്]...

ശേഷം അടുക്കളയുടെയൊ,ബാൽക്കണിയിലെയോ അൽപം പ്രകാശം കിട്ടുന്ന ജനലിന്റെ സൈഡിൽ മുറിക്കുള്ളിൽ വയ്ക്കുക ( മുന്ന് ദിവസം കഴിഞ്ഞാണങ്കിലും കുഴപ്പമില്ല)

4 )രണ്ടു ദിവസം കഴിയുമ്പോൾ വിത്തുകൾ മുളച്ച് വിത്തിനുള്ളിൽ നിന്ന് പുറത്ത് വരാൻ തുടങ്ങും

5 )  5ദിവസമാകുമ്പോൾ വളർച്ച ഏകദ്ദേശം ഇത്രയുമാകും (വിത്തുകളനുസരിച്ച് വ്യത്യാസപ്പെടും) ചെറിയ തോതിൽ രാവിലെയോ വൈകിട്ടോ വെള്ളം spray ചെയ്യണം

6) 8 - 12 ദിവസത്തിനുള്ളിൽ (രണ്ടില പ്രായത്തിൽ) നമ്മൾ വിത്തുകൾ പാകിയ പാത്രത്തിൽ നിന്ന് മീഡിയത്തിന്റെ മുകൾഭാഗത്ത് വച്ച് Cut ചെയ്ത് മൈക്രോ ഗ്രീൻ വിളവെടുക്കാം
ഉപയോഗം: സാലഡിലോ ,നരിട്ടോ, കറി വെച്ചോ, കഴിക്കാം. കുട്ടികൾക്ക് മുട്ടയുടെ കൂടെ ചേർത്ത് പാചകംചെയ്ത് കൊടുക്കാം

NB : മൈക്രോ ഗ്രീൻ Half കുക്ക് ചെയ്ത് കഴിക്കുന്നതാണ് നല്ലത് . ഗുണങ്ങൾ പോകാതിരിക്കും.
ഇലകൾ കൂടുതൽ വന്ന് വലുതായാൽ ഗുണംകിട്ടില്ല.



loading...