വിവരണം ഓര്‍മ്മചെപ്പ്


വിറാസ് കോളേജ്  എൻ എസ് എസ് ക്യാമ്പിന് ഇന്ന് തുടക്കം

Reporter: pilathara.com

എൻ എസ് എസ് വിറാസ്  യൂണിറ്റിന്  ആഭിമുഖ്യത്തിൽ മാതമംഗലം തുമ്പത്തടം ആശ്രയ സ്വാശ്രയസംഘം സെൻററിൽ വച്ച് ഡിസംബർ 21 മുതൽ 27 വരെ സപ്തദിന ക്യാമ്പ് നടത്തുന്നു.  ക്യാമ്പ് വൈകുന്നേരം  4 മണിക്ക് പ്രശസ്ത എഴുത്തുകാരി ഡോ പി കെ ഭാഗ്യലക്ഷ്മി ടീച്ചർ ഉത്ഘാടനം ചെയ്യും. പതിനഞ്ചു വർഷക്കാലമായി നാൽപതോളം  അംഗങ്ങളുള്ള  കണ്ണു കാണാത്തവരുടെ കൂട്ടായ്മയായ ആശ്രയക്ക് ഈ ക്യാമ്പ് വഴി പുതുജീവൻ പകരാനുള്ള ശ്രമങ്ങൾ ക്യാമ്പിൽ കുട്ടികളുടെ ഭാഗത്തുനിന്നും  ഉണ്ടാകുമെന്നു പ്രിൻസിൽ ജുനൈദ് അറിയിച്ചു.


തെളിയിക്കാം നമുക്കൊന്നായ്,,,,, നന്മയുടെ വെളിച്ചം,,,, ഈ പുതുവൽസരത്തിൽ.... 


അന്ധതയെന്ന വെല്ലുവിളിയെ ഇഛാശക്തിയും കഠിനാധ്വാനവും കൊണ്ട് നേരിട്ട് ആശ്രയ സ്വാശ്രയ സംഘം ഫോർ ബ്ലൈന്റ് അതിന്റെ പതിനഞ്ചാം വാർഷികത്തിനായി ഒരുങ്ങുന്ന ഈ അവസരത്തിൽ നമുക്കും അവർക്കായി കൈകോർത്ത് അവരുടെ ജീവിതത്തിലേക്ക് ഇത്തിരി വെളിച്ചം പകരാം...

യുവതലമുറയെ സേവനപാതയിലൂടെ നന്മയിലേക്ക് തെളിക്കുന്ന വിറാസ് കോളേജ്  NSS യൂണിറ്റ് നമ്മോടൊപ്പം ഏഴു ദിവസം ആശ്രയയിൽ ചെലവഴിച്ച് അവർക്ക് ഈ പുതുവൽസരം ഒരു പുതുവെളിച്ചം പകരാനുള്ള ശ്രമത്തിലാണ്...


1.ജില്ലാ പഞ്ചായത്ത് വഴി അവർക്ക് താമസ സൗകര്യം റെഡി ആയി എങ്കിലും അതിന് പിറകു വശത്തായി ഒരു അടുക്കളയും ഒരു റൂമും ചെയ്യേണ്ടതുണ്ടു്.


2. ട്രാവൽ ഗുരു കണ്ണൂരിന്റ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ മൽസ്യകൃഷി കുളത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനം.


3. എന്റെ കൃഷി പദ്ധതിയിലൂടെ അവിടെ ഉള്ള സ്ഥലങ്ങൾ അവർക്ക്‌ ഉപയോഗ പ്രദമായ രിതിയിൽ മാറ്റി നൽകുക.

ഇവയാണ് ഇപ്പോൾ നമ്മക്കു ചേയ്യേണ്ട പ്രവൃത്തികൾ...  ഈ സദുദ്യമത്തിനായി നിങ്ങളുടെ ഏവരുടേയും സഹകരണം പ്രതിക്ഷിക്കുന്നു..

 

ഏതുനിമിഷവും അവസാനിക്കുന്ന ഈ ചെറിയ ജീവിതത്തിൽ നമ്മുടെ പങ്ക് നമുക്ക് നൽകാൻ ശ്രമിക്കാം... ശ്രമിക്കുമെന്ന വിശ്വാസത്തോടെ

സ്നേഹപൂർവ്വം

ഉണ്ണി പുത്തൂർ,
99611 12822


അമർ
+919207474482

 
ഷനിൽ കെ ടി Admn,PILATHARA.COM &
പ്രോഗ്രാം കോർഡിനേറ്റർ
NSS Camp, Wiras College.
 

 Share this post & Help Asraya Swasraya Sangam

loading...