വിവരണം കൃഷി


വള്ളിപ്പയർ കൃഷി ചെയ്യാം

Reporter: PILATHARA.COM

വള്ളിപ്പയർ നടാൻ ഏറ്റവും നല്ല മാസം ജുലായ് ആണ് . എങ്കിൽ ഓണത്തിന് വിളവെടുക്കാം. 

ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന നല്ലയിനം വള്ളിപ്പയർ ലോല എന്നയിനമാണ് അതുകൊണ്ട് അത് നടുക  KVK , VFPCK തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ ലോല വിത്ത് ലഭ്യമാണ്.

പയർ ജൈവ രീതിയിൽ കൃഷി ചെയ്യുന്ന രീതി

ആദ്യം തന്നെ പറയട്ടെ  പയർ വിത്തുകൾ നേരിട്ട് നടുന്നതാണ് നല്ലത് ഗ്രോബാഗിലായാലും ,പറമ്പിലായാലും  പയർ പറിച്ച് നടുന്നത് റിസ്കാണ്.  പയർ നന്നായി ചെയ്‌താല്‍ വിത്തിട്ടു 40 to 50 ദിവസത്തിനുള്ളില്‍ പൂവ് വിരിയും  നന്നായി സൂര്യ പ്രകാശം കിട്ടുന്നിടത് ചെയ്യുന്നതാണ് നല്ലത് . മുകളില്‍ ചൂടും താഴെ വെള്ളവും കിട്ടിയാല്‍ നല്ല വിളവ് കിട്ടും ഒരു മൂട്ടില്‍ 2 or 3 തൈ ഉണ്ടാകണം . പയർ കൃഷി ചെയ്യാൻ വാരം അല്ലെങ്കിൽ കൂന റെഡിയാക്കുമ്പോൾ അടിവളമായി ഉണക്ക ചാണകം ചാരം 2;1 അനുപാതത്തില്‍ മിക്സ്‌ ചെയ്തു ചേർക്കാം [ ചാരം ഇല ചാരം വേണം തടി ചാരം കൊള്ളില്ല]  അതിന്റെ കൂടെ കുറച്ച് എല്ല് പൊടി , വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടി ഇവയും ചേർത്ത് കൊടുക്കാം , ശേഷം ഒരു ചുവട്ടിൽ 3 or 4 എന്നാ വീതം വിത്തുകള്‍ അകത്തി ഒരിഞ്ചു താഴ്ത്തി കുഴിച്ചിടുക . മുകളില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടി തൂകിയാല്‍ ഉറുമ്പ് കീടം ശല്യം വിതിനുണ്ടാകില്ല . നട്ട് 15 to 20 ദിവസ്സം ആകുമ്പോള്‍ പയര്‍ താങ്ങില്‍ കേറും. (ഇടവളമായി ചാണകം, വെപ്പിൻ പിണ്ണാക്ക്, പച്ചക്കറി വെസ്റ്റ്, ) ആവശ്യത്തിന് ഉപയോഗിക്കുക .  കീട പ്രതിരോധത്തിന് 100 ഗ്രാം കാ‍ന്താരി മുളക് .സമം വെ |ളുത്തുള്ളി . അരച്ച് തരി ഇല്ലാത് നന്നായി 2 ലിടര്‍ വെള്ളത്തില്‍ കലക്കി 4 ദിവസ്സം ടൂ 7 ദിവസത്തിനുള്ളില്‍ തളിക്കുക .കീടങ്ങളെ അകത്തി നിര്‍ത്താം. ഇടയ്ക്കിടെ കടലപിണ്ണാക്ക് തെളി കലക്കി ഒഴിക്കുക , പച്ച ചാണകം കലക്കി ഒഴിക്കുക . ചെടികൾ പൂക്കാൻ തുടങ്ങുമ്പോൾ കടലപിണ്ണക്ക് പുളിപ്പിച്ച് അതിൽ കുറച്ച് ചാരം ഇട്ട് കലക്കി നേർപ്പിച്ച് മുന്നോ നാലോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ചാൽ ഇഷ്ടം പോലെ പൂവ് പിടിക്കുകയും പയർ ഉണ്ടാകുകയും ചെയ്യുന്നു.

 

(Tips: പയറിൽ മുഞ്ഞ , ചാഴി , ചോണനുറുമ്പ് തുടങ്ങിയവയുടെ ശല്യം ഉണ്ടാകാതിരിക്കാൻ നീറിനെ (പുളിയൻ ഉറുമ്പിനെ) കയറ്റി വിടുക , ഒരു പയറും കേടായി പോകില്ല )

കടപ്പാട് : KTG Krishi Group



loading...