കല്യാശ്ശേരി വാര്‍ത്താ വിവരണം

മാടായി കുടിവെള്ള പദ്ധതിയുടെ സമർപ്പണവും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും

20 February 2018
Reporter: ഒ.കെ.രതീഷ്

മാടായി കുടിവെള്ള പദ്ധതിയുടെ സമർപ്പണവും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും മാർച്ച് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് പങ്കെടുക്കും.ജപ്പാൽ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒഴിവാക്കുകയും പിന്നീട് പിണാറായി ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ ഭാഗമായി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്ത ചെറുകുന്ന്,കല്യാശേരി,കണ്ണപുരം,മാട്ടൂൽ, പട്ടുവം,ഏഴോം, കടന്നപ്പള്ളി പണപുഴ,കുറുമാത്തൂർ, ചപ്പാരപടവ് ആന്തൂർ, പാപ്പിനിശേരി ,പരിയാരം, തളിപറമ്പ മുൻസിപാലിറ്റി എന്നി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പ്രദേശങ്ങളെയാണ് രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 500 കി.മി പുതിയ പൈപ്പ് ലൈനുകളാണ് പുതിയതായി സ്ഥാപിക്കുക. ഇതിനായി സർക്കാർ 52.50 കോടി രൂപ സ്റ്റേറ്റ് പ്ലാനിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചു.

ചെറുകുന്ന് 13.7 കി മി, കല്യാശേരി 26 കി മി, കണ്ണപുരം 17.85 കി.മി, മാട്ടൂൽ 7. കി.മി, പട്ടുവം 10 കി.മി, ഏഴോം 25.30കി മി, കടന്നപ്പള്ളി പണപുഴ 76.18 കി.മി, കുറുമാത്തൂർ 66.1 കി.മി ചപ്പാരപടവ് 48.70 KM, ആന്തൂർ 51.7 കി.മി പാപ്പിനിശേരി 21.26 കി.മി , പരിയാരം 80.2 കി.മി തളിപറമ്പ മുൻസിപാലിറ്റി 44.7 കി.മി എന്നിങ്ങനെ പുതുതായി പൈപ്പ് ലൈൻ സ്ഥാപിക്കുക. ഈ പദ്ധതി പൂർത്തിയാകുന്നതോടു കൂടി ഈ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും

മാടായി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവിഷ്ക്കരിച്ച മാടായി കുടിവെള്ള പദ്ധതി യുടെ പ്രവൃത്തി പൂർത്തിയായി. 6 കോടിരൂപയാണ് പദ്ധതിക്ക് സർക്കാർ അനുവദിച്ചത്. 2017 ജനുവരി 20 ന് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടി.വി രാജേഷ് MLA യുടെ അധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് നിർവഹിച്ചത്. ഒരു വർഷം കൊണ്ടാണ് പദ്ധതി പൂർത്തികരിച്ച് നാടിന് സമർപ്പിക്കുന്നത്.

മാടായി പഞ്ചായത്തിലെ നിലവിലുള്ള കുടിവെള്ള പദ്ധതികൾക്ക് മാടായി ഐ.ടി ഐ ക്ക് സമീപത്ത് സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ നിന്ന് കുടിവെള്ളം എത്തിക്കും. നാലര ലക്ഷം ലീറ്റർ കപ്പാസിറ്റിയുള്ള ടാങ്കാണ് നിർമ്മിച്ചിരിക്കുന്നത്.വണ്ണാംതടം കോളനി, കുണ്ടിൽ തടം, ലക്ഷം വീട് കോളനി, മാടായിക്കാവ് പരിസരം, വെങ്ങര മുച്ചിലോട്ട് പരിസരം, എന്നിവിടങ്ങളിൽ വിതരണ ശൃംഖല സ്ഥാപിച്ചു കഴിഞ്ഞു.ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഏഴോം കണ്ണോംത്ത് നിന്നും മാടായിപ്പാറ വരെ 6 കി.മിറ്റർ ഗ്രാവിറ്റി മെയിൻ ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. മാടായി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമംരൂക്ഷമായ അവശേഷിക്കുന്ന സ്ഥലത്ത് കൂടി കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള കുടിവെള്ള പദ്ധതിയിലേക്ക് ഈ പദ്ധതി കണക്ട് ചെയ്യും.

പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ഫിബ്രവരി 21 രാവിലെ 10 മണിക്ക് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേരുമെന്ന് ടി.വി രാജേഷ് MLA അറിയിച്ചു.....
loading...