വിവരണം കൃഷി


നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം കൃഷിപാഠശാല  സംഘടിപ്പിച്ചു.

Reporter: pilathara.com

പിലാത്തറ ഡോട്ട് കോം ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി  ജെസിഐ പിലാത്തറ ലേഡി വിങ് സഹകരണത്തോടെ കടന്നപ്പളി പാണപ്പുഴ കൃഷിഭവനുമായി ചേർന്ന് നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം കൃഷിപാഠശാല പിലാത്തറ ഹോപ്പിൽ  സംഘടിപ്പിച്ചു. 

വീട്ടമ്മമാർ, യുവജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്ക് സുരക്ഷിത പച്ചക്കറികളുടെ ഉപയോഗത്തിൻ്റെ പ്രധാന്യത്തെക്കുറിച്ചും അതിലൂടെ ആരോഗ്യം കൈവരിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനുമായി നടത്തുന്ന കേരള സർക്കാരിൻ്റെ  പരിശീലന/ബോധവല്കരണ പരിപാടിയാണ്  കൃഷിപാഠശാല. 


പിലാത്തറ ഹോപ്പിൽ കടന്നപ്പള്ളി പാണപ്പുഴ കൃഷിഭവനുമായി ചേർന്നു  കൃഷി താല്പര്യമുള്ള   കർഷകർക്കൂം,  പച്ചക്കറി ഉപഭോക്താക്കൾക്കുമായുള്ള  പരിശീലനവും, ബോധവല്കരണവും , ജൈവകൃഷി ക്ലാസും , ജൈവകീടനാശിനി നിർമ്മാണം , ജൈവ കൂട്ടു നിർമാണം തുടങ്ങിയവയും സംഘടിപ്പിച്ചു . കൃഷി ഓഫീസർ ജിതിൻ ജൈവകൃഷി  ക്ലാസ് കൈകാര്യം ചെയ്തു.  പരിശീലനത്തിൻ്റെ  ഭാഗമായി ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് ,  ജൈവ ചായ തുടങ്ങിയവയുടെ നിർമ്മാണം പരിശീലിപ്പിച്ചു . കൃഷി അസിസ്റ്റന്റ് ബിന്ദു ,   ക്രോപ് ഹെൽത്ത് സ്‌കോഡ് അംഗം ശോഭ തുടങ്ങിയവർ പരിശീലന ക്യാമ്പ് നയിച്ചു. 

ജെസിഐ പിലാത്തറ പ്രസിഡണ്ട് സതീശൻ്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിന്  ഷനിൽ ചെറുതാഴം സ്വാഗതവും, ഹോപ്പ് എക്സിക്യൂട്ടീവ്   അംഗം കരുണാകരൻ,  സുധ , നിഷാന്ത് പി പി , തുടങ്ങിയവർ  ആശംസയും അറിയിച്ചു ,   കൃഷി ഓഫീസർ ജിതിൻ ഉൽഘടനം നിർവഹിച്ചു . അനീസ് നന്ദി അറിയിച്ചു. 

 


നടീൽ മുതൽ വിളവെടുപ്പുവരെയുള്ള   വിവിധ ഘട്ടങ്ങളിൽ ജൈവ പച്ചക്കറികൃഷിയ്ക്ക് അനുവർത്തിക്കേണ്ട മുറകൾ, വിവിധ ജൈവകീടനാശിനികളുടെ നിർമ്മാണം, കൃഷി സംശയ നിവാരണം തുടങ്ങിയവ കൃഷിപാഠശാലയിൽ പ്രതിപാദിക്കപെട്ടു.



loading...