വിവരണം ഓര്‍മ്മചെപ്പ്


സി.കെ.രാഘവൻ: സഹകരണരംഗത്ത് മാതൃകയായ വ്യക്തിത്വം

Reporter: shanil cheruthazham
പ്രിയ സഖാവിന് ആദരാഞ്ജലികൾ... 

Jci പിലാത്തറ മെമ്പർ അരുൺ ബാബുവിൻ്റെ  പിതാവും സി പി ഐ എം പാണപ്പുഴ ലോക്കൽ കമ്മറ്റി അംഗവും കടന്നപ്പള്ളി പാണപ്പുഴ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടുമായ സ: സി കെ രാഘവൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പ്രിയ സഖാവിന് ആദരാഞ്ജലികൾ... 

 

പിലാത്തറ: സൗമ്യതയും ചിട്ടയായ പൊതുപ്രവർത്തനങ്ങളാലും സഹകരണരംഗത്തെ സമർപ്പിത ജീവിതത്താലും ആദരവ് പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു പാണപ്പുഴയിൽ അന്തരിച്ച സി.കെ.രാഘവൻ.

ചെറുപ്രായത്തിൽ രാഷ്ട്രീയരംഗത്ത് ഇറങ്ങിയ രാഘവൻ പതിറ്റാണ്ടുകളായി സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായിക്കൊണ്ട് പാണപ്പുഴ പ്രദേശത്ത് കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവമാകുകയും പുരോഗമനപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽനിന്ന് പ്രവർത്തിക്കുകയും ചെയ്തു. കർഷക സംഘത്തിന്റെ പാണപ്പുഴ വില്ലേജ് സെക്രട്ടറിയും മാടായി ഏരിയാ കമ്മിറ്റി അംഗവുമാണ്. പാണപ്പുഴ ഇ.എം.എസ്. ഗ്രന്ഥാലയത്തിന്റെ സ്ഥാപകനായും പ്രസിഡന്റായും അതിലൂടെ ഗ്രന്ഥശാലാ സംഘത്തിലും പ്രവർത്തിച്ചുവരികയായിരുന്നു.

നാലുപതിറ്റാണ്ടിലേറെയായി കടന്നപ്പള്ളി-പാണപ്പുഴ സർവീസ് സഹകരണ ബാങ്കിനെ വളർത്തിയെടുക്കുന്നതിൽ മുൻകൈയെടുത്ത സി.കെ.രാഘവൻ സ്ഥാപക കാലത്തുതന്നെ സെക്രട്ടറിയായും വിരമിച്ച ശേഷം 2016 മുതൽ പ്രസിഡന്റായും പ്രവർത്തിച്ചുവരികയാണ്.

പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന്റെ ഡയറക്ടർ, മാതമംഗലം പോളി ക്ലിനിക് ഡയറക്ടർ, പാണപ്പുഴ സ്പോർട്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മാനേജിങ്‌ ഡയറക്ടർ തുടങ്ങി ഈ മേഖലയിലെ പ്രധാന സഹകരണ സ്ഥാപനങ്ങളിലെല്ലാം സി.കെ.രാഘവന്റെ പ്രവർത്തനം മാതൃകാപരമായിരുന്നു.

പൊതുപ്രവർത്തനങ്ങൾക്കിടയിലും പാണപ്പുഴയെന്ന കാർഷിക ഗ്രാമത്തിലെ മാതൃകാ കർഷകനെന്ന നിലയിലും ജൈവകൃഷിയിൽ ശ്രദ്ധേയനായിരുന്നു. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ പാണപ്പുഴ ഇ.എം.എസ്. ഗ്രാന്ഥാലയത്തിൽ പൊതുദർശനത്തിന് വെക്കും.

loading...