വിവരണം കൃഷി


രുചികരമായ ചക്കപ്പപ്പടം

Reporter: Unni Aravind

ചക്കപ്പപ്പടം 

മൂത്ത ചക്കച്ചുള – 25 എണ്ണം
മുളക്– 10 എണ്ണം
ജീരകം– ഒരു ടീസ്പൂൺ
കായപ്പൊടി– ഒരു ടീസ്പൂൺ
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ

പാകം ചെയ്യുന്ന വിധം:-
ചക്കച്ചുള കുരുമുളക്, ഉപ്പ്, കുരുമുളക്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് പാകത്തിന് വെള്ളത്തിൽ വേവിക്കുക. വെള്ളം വേവാൻ മാത്രം, കൂടരുത്. ബാക്കി എല്ലാ ചേരുവകളും കൂടി അരയ്ക്കണം. തുണിയിലോ, പ്ലാസ്റ്റിക് ഷീറ്റിലോ പപ്പടത്തിന്‍റെ വട്ടത്തിൽ പരത്തുക. മൂന്നു ദിവസം ഉണക്കുക. ഉണങ്ങിയതിനുശേഷം വെള്ളം തളിച്ച് തുണിയിൽനിന്നു പറിച്ചെടുക്കുക. വീണ്ടും ഉണക്കുക. വായുകേറാത്ത പാത്രത്തിൽ സൂക്ഷിക്കുക. ആവശ്യത്തിന് വെളിച്ചെണ്ണയിൽ വറുത്തെടുക്കാം..

 

 

 


 

 



loading...