വാര്‍ത്താ വിവരണം

മാടായി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനു തുടക്കമായി

6 November 2017
Reporter: shanil Cheruthazham
മാടായി ഉപജില്ലാ സ്‌കൂള്‍ കലോത്സവം കല്യാശ്ശേരി എം എൽ എ , ടി.വി രാജേഷ് ഉത്ഘാടനം നിർവഹിച്ചു.

2017 - 18 വർഷത്തെ മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 3, 6 , 7 , 8 , 9 തീയ്യതികളിലായി കുഞ്ഞിമംഗലം സ്കൂളിൽ നടക്കുകയാണ് . മാടായി ഉപജില്ലാ സ്‌കൂള്‍ കലോത്സവം കല്യാശ്ശേരി എം എൽ എ , ടി.വി രാജേഷ് ഉത്ഘാടനം നിർവഹിച്ചു .  കുഞ്ഞിമംഗലം നിവാസികളുടെ പരിപൂർണ്ണ സഹകരണത്തോടെ നടത്തപെടുന്നകലോത്സവം മുൻ വർഷങ്ങളെ അപേക്ഷിച്ചു പുതുക്കിയ സിലബസ്സുമായി മികച്ചു നിൽക്കുന്നതായി അഭിപ്രായപ്പെട്ടു . അധ്യാപകരുടെ കൂട്ടായ പരിശ്രമങ്ങളെയും , സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ 5 ലക്ഷത്തോളം  ഫണ്ട് ശേഖരണത്തിലൂടെ കലോത്സവത്തിന്റെ നടത്തിപ്പിനെ കൂടുതൽ ശോഭ വരുത്തിയതായും ഇവരുടെ ശ്രമങ്ങളെ അഭിനന്ദിക്കാനും എം എൽ എ മറന്നില്ല.  കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട്   ശ്രീ എം കുഞ്ഞിരാമന്‍റെ അധ്യക്ഷതയിൽ നടന്ന  ഉത്ഘാടന സമ്മേളനത്തിൽ ശ്രീ കെ വി രാജൻ സ്വാഗതവും ( ജനറൽ കൺവീനർ , സംഘാടക സമിതി ) , ശ്രീ ഇ പി ബാലകൃഷ്ണൻ ( പ്രസി കടന്നപ്പള്ളി ഗ്രാമ പഞ്ചായത്ത് ) , ശ്രീമതി. പ്രഭാവതി ( പ്രസി - ചെറുതാഴം ഗ്രാമ പഞ്ചായത്ത് ), ശ്രീമതി . ആബിദ എസ് കെ ( പ്രസി - മടായി ഗ്രാമപഞ്ചായത് ) , ശ്രീ കെ വി മുഹമ്മദലി ( പ്രസി- മാട്ടൂൽ ഗ്രാമപഞ്ചായത് ).  ശ്രീ . എം ശശീന്ദ്രൻ ( സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ , പയ്യന്നുർ ബ്ലോക്ക് പഞ്ചായത്ത് ) , ശ്രീ  യൂ ഭാസ്കരൻ  ( വാർഡ് മെമ്പർ , കുഞ്ഞിമംഗലം ഗ്രാമപഞ്ചായത് ) , ശ്രീ പി നാരായണൻ മാസ്റ്റർ ( സബ്ജില്ലാ കോ-ഓർഡിനേറ്റർ , ഹയർ സെക്കണ്ടറി സ്കൂൾ ), ശ്രീ കെ ഗംഗാധരൻ ( എ.ഇ.ഒ , മടായി ), ശ്രീ വിശ്വനാഥൻ പി കെ ( എച്ച് എം ഫോറം കൺവീനർ ) എന്നിവർ ആശംസയും .  ശ്രീ പി അബ്‌ദുള്ള മാസ്റ്റർ (  എച്ച് എം & ജോ -കൺവീനർ സംഘാടക സമിതി ) , കുഞ്ഞിമംഗലം സ്കൂളിലെ ബിൽഡിങ് ഫണ്ടിലേക്ക് എം എൽ എ യുടെ ഫണ്ട് അനുവദിച്ചതിലുള്ള സന്തോഷവും കലോത്സവത്തിന്‍റെ  ഔപചാരിക  നന്ദിയും അറിയിച്ചു.  





കുഞ്ഞിമംഗലം നിവാസികളുടെ പരിപൂർണ്ണ സഹകരണത്തോടെ നടത്തപെടുന്നകലോത്സവ വേദി .

whatsapp
Tags:
loading...