വാര്‍ത്താ വിവരണം

സ്മാർട്ട് ടി.വി വിതരണം ചെയ്തു

2 October 2021
Reporter: Sreegesh TT
അംഗൻവാടികളിലെ ഓൺലൈൻ പഠന സൗകര്യത്തിനായി കേരള സർക്കാർ KSFE യുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ 19 അംഗൻവാടികളിൽ സ്മാർട്ട് ടി.വി വിതരണം ചെയ്യുന്നതിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം എടാട്ട് ഉദയ അംഗൻവാടിയിൽ MLA - ശ്രീ.എം.വിജിൻ MLA നിർവ്വഹിച്ചു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എ. പ്രാർത്ഥന അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി ശ്രീ.സുനിൽകുമാർ എസ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീ.കെ.അശോകൻ ആശംസ അർപ്പിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ജിഷ ബേബി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശോഭ കെ സന്നിഹിതരായി. അംഗൻവാടി വർക്കർ ശ്രീമതി. യശോദ നന്ദി രേഖപ്പെടുത്തി.


whatsapp
Tags:
loading...