വാര്‍ത്താ വിവരണം

ഉദ്ഘാടനവും യാത്രയയപ്പും 31 ന്

28 October 2021
Reporter: Sreegesh. TT
കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനവും വിരമിച്ച പ്രധാനാദ്ധ്യാപകൻ എൻ.സുബ്രഹ്മണ്യൻ മാസ്റ്റർക്കുള്ള യാത്രയയപ്പും ഒക്ടോബർ 31 ന് ഞായറാഴ്‌ച വൈകു.3 മണിക്ക് സ്കൂളിൽ വെച്ച് നടക്കും. എം.വിജിൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. പ്രാർത്ഥന, എം.വി.ദീബു, കെ.ജയപ്രകാശ്, എം.സത്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. എം. കുഞ്ഞിരാമൻ സ്വാഗതവും എം.കെ.ദാമോദരൻ നന്ദിയും പറയും. ശതാബ്ദി ആഘോഷത്തിൻ്റെ സ്മരണയ്ക്കായി പ്രശസ്ത ശില്പി പ്രേം.പി.ലക്ഷ്മൺ ആണ് പ്രവേശന കവാടം നിർമ്മിച്ചത്.


whatsapp
Tags:
loading...