വാര്‍ത്താ വിവരണം

സ്കൂളുകൾക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

30 October 2021
Reporter: Sreegesh TT
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങൾക്ക് നൽകുന്ന കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. പ്രാർത്ഥന നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശോഭ അദ്ധ്യക്ഷത വഹിച്ചു. ജിഷാബേബി, പി.കരുണാകരൻ, കെ.മുരളീധരൻ പി.ബാബുരാജ്, എം.കെ.ദാമോദരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാനിറ്റെസർ, സാനിറ്റൈസർ മെഷീൻ തുടങ്ങിയ ഉപകരണങ്ങളാണ് സ്കൂളുകൾക്ക് വിതരണം ചെയ്തത്.


whatsapp
Tags:
loading...