വിവരണം കൃഷി


ലോക്ക് ഡൌൺ ട്രെൻറ്റായി ചക്കക്കുരു ഷേക്ക്

Reporter: / recipe: Remya Sineesh

ചക്കക്കുരു ഷേക്ക്


പാൽ കട്ടയാക്കിയത് - 1/2 ലിറ്റർ
ചക്കക്കുരു - 10 എണ്ണം
പാൽപ്പൊടി - ഒരു ടേബിൾസ്പൂൺ
പഞ്ചസാര - ആവശ്യത്തിന്
ഉപ്പ്‌ - ഒരു നുള്ള്‌
അണ്ടിപ്പരിപ്പ് - 10 എണ്ണം


ചക്കക്കുരു കുക്കറിൽ ഇട്ട്‌ 3 ഓ 4 ഓ വിസിൽ വന്നതിനു ശേഷം ഓഫ്‌ ചെയ്തു തണുക്കാൻ വെക്കുക. ശേഷം തൊലി കളഞ്ഞു മിക്സിയിൽ പഞ്ചസാരയും ചക്കക്കുരുവും കുടി അടിച്ചെടുക്കുക നല്ലവണ്ണം അറിഞ്ഞതിനു ശേഷം കട്ട പാൽ, പാൽപ്പൊടി ഒരു നുള്ളു ഉപ്പ്‌ എന്നിവ ചേർത്ത് ഒന്ന് കൂടി നന്നയി അടിച്ചെടുക്കുക. ശേഷം ഗ്ലാസ്സിലേക്കു മാറ്റി മീതെ അണ്ടിപ്പരിപ്പ് വിതറി ഉപയോഗിക്കുക.  സ്വാദിഷ്ടമായ ചക്കക്കുരു ഷേക്ക് റെഡി.

 

 



loading...