വിവരണം ഓര്‍മ്മചെപ്പ്


നാടിൻ്റെ കൂട്ടുകാരൻ യാത്രയായി ... കണ്ണീരിലാഴ്ന്ന് കുഞ്ഞിമംഗലം ഗ്രാമം

Reporter: shanil cheruthazham
ശുഭാപ്തിവിശ്വാസിയായ കാര്യങ്ങൾ പോസിറ്റീവായിമാത്രം കാണുന്ന ഹരിദാസന് ആദരാജ്ഞലികൾ ... പ്രണാമം

കുഞ്ഞിമംഗലം കുതിരുമ്മൽ സ്വദേശി ഹരിദാസ് കെ വി അന്തരിച്ചു. 15 വർഷകാലം സൗദിയിൽ പ്രവാസിയായിരുന്നു. ഹൃദയസ്‌സ്തംഭനമാണ് മരണകാരണം. പരേതരായ കെ.വി.നാരായണൻ ആചാരിയുടെയും കുട്ടി പാറുവിന്റെയും മകനാണ് .  ഭാര്യ രേഖ, മക്കൾ പ്ലസ് വൺ വിദ്യാർത്ഥിയായ അഖിൽദാസ്, അഭിനന്ദ് 6 ക്ലാസ് വിദ്യാർത്ഥി , സഹോദരങ്ങൾ  പുരുഷോത്തമൻ, ഇന്ദിര.  കെ.വി.മോഹനൻ, എന്നിവരെ കൂടാതെ പരേതരായ കെ.വി - ബാലകൃഷ്ണൻ, കേശവൻകുട്ടി ,കണ്ണൻ എന്നിവർ സഹോദരങ്ങളാണ്. മരുമക്കൾ നിഷ, ശിവരാമൻ, നിഷാന്ത്. മൃതദേഹം നാളെ രാവിലെ 9 മണ് ഗവ: എൽ.പി.സ്കളിന് സമീപം വീട്ടിൽ പൊതുദർശനത്തിനു ശേഷം കുഞ്ഞിമംഗലം സംസ്കരിക്കും . 


ഹരിദാസ് കെ വി മനുഷ്യസ്നേഹിയായ കുടുംബസ്നേഹി 

ദീർഘകാലമായി പ്രവാസി ജീവിതം ആരംഭിക്കുന്നതിനു മുമ്പായി നാട്ടിൽ നിരവധി സൗഹർദ്ദത്തിനുടമയായ ഹരിദാസൻ്റെ വിയോഗം കുഞ്ഞിമംഗലം ഗ്രാമക്കാരെ കണ്ണീരിലാഴ്ത്തി. കുടുംബബന്ധങ്ങളെ കെട്ടുറപ്പുള്ളതാകാൻ നിരന്തരം എല്ലാവരെയും ടെലഫോണിൽ ബന്ധപെടുക എന്നുള്ളത് ഹരിദാസൻ്റെ ശീലങ്ങളിലൊന്നാണ് .  നേരത്തെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് കൂടുതൽ ചികിത്സാക്കായി നാട്ടിൽ വരാൻ തയ്യാറെടുക്കുമ്പോളാണ് നിന്നയ്കാതെ മരണം വില്ലനായി വന്നത്.

സൗദി നസ്മ  കമ്പനിയിൽ ജീവനക്കാരനായ ഹരിദാസിനെ   പിലാത്തറ ഡോട്ട് കോം ശ്രമഫലമായി എം എസ് കോയിപ്രയുടെ സഹായത്തോടെ " മിഷൻ സൗദി ടു കണ്ണൂർ "  എന്ന വാട്ട്സ് ആപ്പ്   ഗ്രൂപ്പ് വഴി സുഹൃത്തുക്കളും, പ്രവാസികുട്ടായ്മയുടെ നിരന്തര ശ്രമഫലമായി മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്.  

loading...