വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്നില്‍ തന്നെ

8 November 2017
Reporter: shanil Cheruthazham, Photo : Suhail Chattiol
ദഫ്ഫു മുട്ടിൽ A ഗ്രേഡ് നേടിയ കുഞ്ഞിമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം

പിലാത്തറ: കുഞ്ഞിമംഗലത്ത് നടക്കുന്ന മാടായി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 126-ഉം 111-ഉം പോയിന്റുകള്‍ നേടി മുന്നിട്ടുനില്‍ക്കുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി.ബി.വി.എച്ച്.എസ്.എസ്. മാടായിയും (109), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊട്ടില ജി.എച്ച്.എസ്.എസും (81) രണ്ടാം സ്ഥാനത്താണ്.
യു.പി. വിഭാഗത്തില്‍ ബത്തിക്ക ഇംഗ്ലീഷ് സ്‌കൂള്‍ (50) ഒന്നും ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസ്. രണ്ടും സ്ഥാനത്ത് മുന്നേറുന്നു. എല്‍.പി. വിഭാഗത്തില്‍ ഏഴോം ഹിന്ദു എല്‍.പി. സ്‌കൂള്‍ (35), വിളയാങ്കോട് സെയ്ന്റ് മേരീസ് എല്‍.പി.സ്‌കൂള്‍ (35) എന്നിവര്‍ ഒന്നാംസ്ഥാനത്തും വെങ്ങര ഹിന്ദു എല്‍.പി.സ്‌കൂള്‍ രണ്ടാംസ്ഥാനത്തും മുന്നേറുന്നു. കലോത്സവം വ്യാഴാഴ്ച സമാപിക്കും.Tags:
loading...