വിവരണം കൃഷി


ചെറുതാഴം ഇക്കോഷോപ്, ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

Reporter: shanil cheruthazham

ചെറുതാഴം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എക്കോഷോപ്പിന്റെയും ഓണച്ചന്തയുടെയും  ഉത്ഘാടനം ബഹു.കല്യാശ്ശേരി എം എൽ എ  ടിവി രാജേഷ് അവർകൾ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഭാവതി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയരക്ടർ എ സുരേന്ദ്രൻ  പദ്ധതി വിശദീകരിച്ചു. ചെറുതാഴം കൃഷി ഓഫീസർ നാരായണൻ , കൃഷി അസിസ്റ്റന്റ് സുരേഷ് , മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു .

ഏറെ കാർഷികപ്രാധാന്യമുള്ള ചെറുതാഴം കൃഷിഭവന്റെ ചിരകാലാഭിലാഷമാണ്  ഒരു  ഓർഗാനിക് എക്കോ ഷോപ്പ്. ആത്മ പദ്ധതി ഉപയോഗിച്ചാണ് പഞ്ചായത്ത്  കോംബൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിൽ 2020-21  ജനകീയാസൂത്രണ പദ്ധതി ഉപയോഗിച്ചാണ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയത്. പ്രാദേശിക കർഷകരുടെ ഉത്പന്നങ്ങൾ ലഭ്യമാകും .



loading...