വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ 

10 November 2017
Reporter: shanil Cheruthazham
കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മാടായി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.

 

പിലാത്തറ: കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മാടായി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി.ബി.വി.എച്ച്.എസ്.എസ്. മാടായിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പുതിയങ്ങാടി ജമാ അത്ത് എച്ച്.എസ്.എസും റണ്ണറപ്പായി. യു.പി. വിഭാഗത്തില്‍ ചെറുകുന്ന് ബക്കിത്ത ഇംഗ്ലീഷ് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. നെരുവമ്പ്രം യു.പി.യും ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസും രണ്ടാംസ്ഥാനം പങ്കിട്ടു.

എല്‍.പി. വിഭാഗത്തില്‍ വിളയാങ്കോട് സെയ്ന്റ് മേരീസ് എല്‍.പി. സ്‌കൂളും ഏഴോം ഹിന്ദു എല്‍.പി. സ്‌കൂളും ചാമ്പ്യന്‍മാരായി. ചെറുകുന്ന് ബക്കിത്ത ഇംഗ്ലീഷ് സ്‌കൂള്‍ റണ്ണറപ്പായി.

അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാട്ടൂല്‍ സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും യു.പി. വിഭാഗത്തില്‍ മെക്ക പഴയങ്ങാടിയും എല്‍.പി. വിഭാഗത്തില്‍ വെങ്ങര മാപ്പിള എല്‍.പി.യും മെക്ക പഴയങ്ങാടിയും ചാമ്പ്യന്‍മാരായി. പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍, വെങ്ങര മാപ്പിള യു.പി., മാടായി ജി.എം.യു.പി. എന്നിവ റണ്ണറപ്പായി.

സംസ്‌കൃതോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസും യു.പി.വിഭാഗത്തില്‍ പുറച്ചേരി ഗവ. യു.പി.സ്‌കൂളും ജേതാക്കളായി. വെങ്ങര ഗവ. വെല്‍ഫേര്‍ യു.പി. സ്‌കൂള്‍ രണ്ടാമതെത്തി.

സമാപനസമ്മേളനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത മുഖ്യാതിഥിയായിരുന്നു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞാരാമന്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. കെ.ഗംഗാധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.വി.രാജന്‍,  പ്രധാധ്യാപകന്‍ പി.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
 

 





വിജയകൾക്കായുള്ള ട്രോഫികൾ ഈ വർഷം കുഞ്ഞിമംഗലം വെങ്കല പെരുമ്മ കൂട്ടായ്മ്മ പുതുക്കി പണിതിരുന്നു . ഈ ട്രോഫികൾ വിജയികളെ കാത്തു ...

whatsapp
Tags:
loading...