വാര്‍ത്താ വിവരണം

ചെറുതാഴം കൊവ്വലിലെ മേക്കര വീട്ടിൽ ജനാർദ്ദനൻ (75)അന്തരിച്ചു

26 January 2023

മണ്ടൂർ: ചെറുതാഴം കൊവ്വലിലെ മേക്കര വീട്ടിൽ ജനാർദ്ദനൻ (75)അന്തരിച്ചു.  കോട്ടക്കൽ ആര്യ വൈദ്യശാല ജീവനക്കാരനായിരുന്നു.

 ചെറുതാഴം ബേങ്ക് ഡയറക്ടർ, കർഷക സംഘം ചെറുതാഴം വില്ലേജ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 

ഭാര്യ: ചേണിച്ചേരി ചാത്തോത്ത് രാധ. മക്കൾ : ജ്യോതി (അധ്യാപിക, ജമായത്ത് ഹയർ സെക്കണ്ടറി സ്കൂൾ, പുതിയങ്ങാടി) അമൃത ( എം യു പി സ്കൂൾ , മാട്ടൂൽ) മരുമക്കൾ : എം.ജയചന്ദ്രൻ (റിട്ട.അധ്യാപകൻ, ജമായത്ത് ഹയർ സെക്കണ്ടറി സ്കൂൾ, പുതിയങ്ങാടി), കെ. വിജേഷ് (മാവിലാ പെയിന്റ്സ് , പിലാത്തറ)

 സഹോദരങ്ങൾ: രാഘവൻ നായർ, സാവിത്രി (റിട്ട:ടീച്ചർ, മോറാഴ ), പത്മനാഭൻ (റിട്ട. കെ എസ് ആർ ടി സി )പരേതരായ മേക്കര നാരായണൻ നായർ ,  (വിളയാങ്കോട്), ദാമോദരൻ നായർ (പേരൂൽ).

സി പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗവും കേരള കായിക വകുപ്പ് മന്ത്രി വി.അബ്ദുൾ റഹിമാന്റെ പ്രൈവറ്റ് സെക്രടറിയുമായ സ. സി.സത്യപാലൻ സഹോദര പുത്രനാണ്. മൃതദേഹം രാവിലെ 9.30 വരെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും.

 സംസ്കാരം നാളെ രാവിലെ 10 മണിക്ക് മണ്ടൂർ പൊതു ശ്മശാനത്തിൽ

ആദരാഞ്ജലികൾ



whatsapp
Tags:
loading...