വാര്‍ത്താ വിവരണം

ധീരതയ്ക്കുള്ള ദേശീയ പുരസ്ക്കാര ജേതാവ് ശീതൾ ശശിക്ക് സ്വീകരണം

30 January 2023
Reporter: pilathara.com

ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം സ്വീകരിച്ച് നാട്ടിൽ തിരിച്ചെത്തിയ എസ് പി സി സീനിയർ കേഡറ്റായ കുമാരി ശീതൾ ശശിക്ക് കടന്നപ്പളളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് മനോജ് കൈപ്രത്ത്, പ്രധാനധ്യാപകൻ ബി. ഐ വിഷ്ണു, പിടിഎ വൈസ് പ്രസിഡൻ്റ് രാജേഷ് പി വി , സ്റ്റുഡൻ്റ് പോലീസ് ഗാർഡിയൻ പ്രസിഡൻ്റ് സന്തോഷ് കുമാർ ടി വി , ലതീഷ് പുതിയടത്ത് എന്നിവർ സംസാരിച്ചു.



whatsapp
Tags:
loading...