വാര്‍ത്താ വിവരണം

എസ്.വൈ.എസ് പയ്യന്നൂർ സോൺ യൂത്ത് പാർലിമെന്റ് മാർച്ച് 19 ന് മണ്ടൂരിൽ

19 March 2023
Reporter: Shanil cheruthazham

പിലാത്തറ: എസ് വൈ എസ് പയ്യന്നൂർ സോൺ യൂത്ത് പാർലിമെന്റ് മാർച്ച് 19 ഞായറാഴ്ച മണ്ടൂരിൽ നടക്കും.

മണ്ടൂർ എ.എൽ.പി.സ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ മുന്നൂറ് പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി സോൺ പ്രസിഡന്റ് ആസാദ് സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ↑ ജമാഅത്ത് സംസ്ഥാന മാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ.പി.അബൂബക്കർ മുസലിയാർ പട്ടുവം ഉദ്ഘാടനം ചെയ്യും.

നിസാർ അതിരകം, റഫീഖ് അമാനി, ഖാദർകുട്ടി, റിയാസ് കക്കാട്, സിദ്ദീഖ് ലത്തീഫി, മിഖദാദ് പാലക്കോട് എന്നിവർ സംബന്ധിക്കും.

സയ്യിദ് കബീർ അൽബുഖാരി പ്രാർത്ഥന നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന സാമൂഹിക വികസനം, സാംസ്കാരിക നിക്ഷേപം വിഭാഗത്തിൽ അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, ഇസ്ലാം സാമൂഹിക പാഠങ്ങൾ വിഭാഗത്തിൽ കലാം മാവൂർ എന്നിവർ സംസാരിക്കും.

'സാമൂഹിക വികസനം: പ്രാദേശിക സാധ്യതകൾ, സാമൂഹിക ഇടപെടലിന്റെ ഗ്രാമക്കാഴ്ച്ചകൾ, കൃഷി, തൊഴിൽ സംരഭകത്വം, പ്രാദേശിക ചരിത്രം, ഫോക്കസ് പോയന്റ്, മീറ്റിംഗ് ചലഞ്ച്, ദ മെസ്സേജ് തുടങ്ങിയ സെഷനുകൾക്ക് മുഹമ്മദ് പറവൂർ,

അബ്ദുൽ കരീം ദർബാർകട്ട, ജലാൽ മാസ്റ്റർ ചെറുപുഴ, ആമു എൻജിനീർ, സിറാജ് നവാബി, എൻ.സകരിയ, ഇസ്ഹാഖ് പാലക്കോട്, ഡോ.മഹമ്മൂദ്, ഡോ.ജലീൽ, അബ്ദുൽഹകീം സഖാഫി അരിയിൽ, അൻവർ പോത്താംകണ്ടം തുടങ്ങിയവർ നേതൃത്വം നൽകും.

വൈകുന്നേരം 4.30 ന് നടക്കുന്ന 'പ്രാദേശിക വികസന കാഴ്ചപ്പാടുകൾ' എന്ന സെഷനിൽ എം.വിജിൻ എം എൽ എ, അഡ്വ. കെ.ബ്രജേഷ് കുമാർ, സജീർ ഇഖ്ബാൽ എന്നിവർ പങ്കെടുക്കും. 

6.30 ന്, 'യുവത്വം നിലപാട് പറയുന്നു സെഷനിൽ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഷീദ് നരിക്കോട് സംസാരിക്കും.

7 മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽ 'ആദർശ വിശുദ്ധിയുടെ പാരമ്പര്യ പാഠങ്ങൾ എന്ന വിഷയത്തിൽ സി.കെ.റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തും.

വാർത്താ സമ്മേളനത്തിൽ സുലൈമാൻ ഫാളിലി, പയ്യന്നൂർ സോൺ പ്രസിഡന്റ് ആസാദ് സഖാഫി, ജനറൽ സെക്രട്ടറി പി.കെ.കാസിം, ഫിനാൻസ് കൺവീനർ കെ.പി.ഉമർ ഹാജി എന്നിവർ പങ്കെടുത്തു. 



whatsapp
Tags:
loading...