വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ മ്യൂസിക് നൈറ്റും ഫൈൻ ആർട്സ് ഫെസ്റ്റും

3 May 2023
Reporter: പി വി എൻ രവീന്ദ്രൻ

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ മ്യൂസിക് നൈറ്റും ഫൈൻ ആർട്സ് ഫെസ്റ്റും ഇന്നും നാളെയുമായി കണ്ടംകുളങ്ങര ഖാദി സെൻ്ററിന് സമീപം നടക്കും. ഇന്ന് വൈകുന്നേരം 7 മണിക്ക് പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക് നൈറ്റ്. നാളെ വൈകുന്നേരം 6.30 ന് നടക്കുന്ന ഫൈൻ ആർട്സ് ഫെസ്റ്റ് കവിയും ചിത്രകാരനും നോവലിസ്റ്റുമായ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും. ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് പ്രജിത്ത് കുഞ്ഞിമംഗലം, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ വിജയി പല്ലവി രതീഷ് എന്നിവരെ അനുമോദിക്കും. തുടർന്ന് കലാ പരിപാടികൾ.

 

ഫൈൻ ആർട്സ് സൊസൈറ്റിയ്ക്കു വേണ്ടി, പി വി എൻ രവീന്ദ്രൻ



whatsapp
Tags:
loading...