വാര്‍ത്താ വിവരണം

ഗ്രാമോത്സവം പെരിയാട്ട് മെയ് 13-ന്

11 May 2023
Reporter: pilathara.com

പ്രവർത്തന രംഗത്ത് 30 വർഷംപൂർത്തിയാക്കിയ പിലാത്തറ പെരിയാട്ട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയവും മാടക്ക ഗോവിന്ദൻ സ്മാരക മന്ദിരവും ചേർന്ന് 13-നും 14- നും ഗ്രാമോത്സവം പിലാത്തറ പെരിയാട്ട് നടത്തും. ശനിയാഴ്ച 5.30-ന് കേളി കൈകൊട്ടിക്കളി അരങ്ങേറും. ആറിന് സാംസ്ക്കാരിക സമ്മേളനം മുൻ എം.എൽ.എ. ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ വിജയരാജമല്ലിക പ്രഭാഷണം നടത്തും. ഞായറാഴ്ച വൈകീട്ട് ആറിന് കൈകൊട്ടിക്കളി, രാത്രി ഏഴിന് സമകാലികം പുരോഗമന കലാസാ ഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തിൽ കെ.എം. ബാലകൃഷ്ണൻ, ടി.കെ. രത്നാകരൻ, കെ. സഹദേവൻ, കെ. ഗണേശൻ , എ. ഉദയകുമാർ എന്നിവർ പങ്കെടുത്തു. 



whatsapp
Tags:
loading...