കളിയാട്ടം


കുഞ്ഞിമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് തുടക്കം

Reporter: pilathara.com

കുഞ്ഞിമംഗലം:പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് ഭക്തിനിർഭരമായ തുടക്കം. ഞായറാഴ്ച രാവിലെ തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു.തുടർന്ന് ചാണത്തലയൻ തറവാട്ടുകാരുടെ പിൻമുറക്കാരായ അസൈനാർ, സഹോദരപുത്രനായ ഫൈസൽ എന്നിവർ ചേർന്ന് പഞ്ചസാരക്കലം നടയിൽ സമർപ്പിച്ചു. കുഞ്ഞമ്പു അന്തിത്തിരിയൻ കുറിയിട്ടശേഷം മുച്ചിലോട്ട് ഭഗവതിയുടെ പ്രതിപുരുഷൻ രവീന്ദ്രൻ കോമരം ഏറ്റുവാങ്ങി തറവാട്ടുകാർക്കുള്ള അവകാശം നൽകി. ഇതു പിന്നെ കലവറയിലേക്ക് മാറ്റി.
                 

തുടർന്ന് വെള്ളോലക്കുട സമർപ്പണവും മുച്ചിലോട്ട് ഭഗവതിക്ക് ഇരിക്കാനായുള്ള പീഠമേറ്റുവാങ്ങൽ ചടങ്ങും നടത്തി. തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം കെട്ടിയാടി. നെയ്യാട്ടവും ഉണ്ടായി.വൈകീട്ട് മുതുവടത്ത് കളരിയിൽനിന്ന്‌ ദീപവും തിരിയും കൊണ്ടുവന്ന് കന്നിമൂലക്കുള്ള കുഴിയടുപ്പിൽ രവീന്ദ്രൻ കോമരം അഗ്നിപകർന്നു.
 



loading...