വാര്‍ത്താ വിവരണം

കൊവ്വൽ റെഡ് സ്റ്റാർ 31-ാം വയസിലേക്ക് അഥവാ റെഡ് സ്റ്റാറുള്ള കൊവ്വലിന് 31 വയസ്സ്

11 November 2017
Reporter: നിവേദ് ചന്ദ്രൻ
കൊവ്വൽ റെഡ് സ്റ്റാറിന്‍റെ എല്ലാ ബന്ധുമിത്രാദികളെയും സസ്നേഹം സ്നേഹാദരങ്ങളോടെ സഹർഷം സ്വാഗതം ചെയ്യുന്നു
വിയർപ്പുതുള്ളികൾ കോർത്തു കെട്ടിയ പന്തും അതിന്റെ ചലന വേഗങ്ങൾക്കനുസരിച്ച് ഉയർന്ന താഴുന്ന ആരവങ്ങളും ചേർന്ന് ഫുട്ബോൾ ഒരു വികാരമാക്കി ആ വികാരം കൊവ്വലിലെ കുറച്ച് മനുഷ്യരുടെ ധമനികളിലെ നിലക്കാത്ത ചോരയോട്ടമായപ്പോൾ അവരുടെ വികാരങ്ങളും സ്വപ്നങ്ങളും ഇഴചേർത്ത് 1986 ൽ കൊവ്വൽ റെഡ് സ്റ്റാറിന് ജന്മം നൽകി. സാംസ്കാരിക സംഘടനകൾ ചാപിള്ളകളായി ജന്മമെടുക്കുന്ന വർത്തമാനകാലസമൂഹത്തിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ തുരുത്തിൽ ലോകം കാണാതെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന പുതിയ കാലത്ത് അലസത ചെളി തേക്കാത്ത ചടുല ജീവിതം കൊണ്ട് സമർപ്പിത ന്യൂ മനസോടെ സ്വന്തമെന്ന വാക്ക് മറന്നു പോരാടുന്ന ഒരു ജനതയുടെ ആത്മസമർപണത്തിന്‍റെ അടയാളമായി കൊവ്വൽ റെഡ് സ്റ്റാർ 31-ാം വയസിലേക്ക് അഥവാ റെഡ് സ്റ്റാറുള്ള കൊവ്വലിന് 31 വയസ്സ് എന്തും ഏതും വാണിഭ സംസ്കാരത്തിന്‍റെ ഗണിത ശാസ്ത്ര ക്കണ്ണിൽ വിലയിരുത്തപ്പെടുന്ന, നന്മയുടെ ചെറിയ കൈത്തിരി പോലും കെട്ടുപോകുന്ന ഈ കെട്ട കാലത്ത് സമാനതകളില്ലാത്ത ജനകീയ കൂട്ടായ്മയുടെ കരുത്തിൽ ഈ നാടു വളർന്നു പരിവർത്തനത്തിന്‍റെ കൊടുങ്കാറ്റാഞ്ഞു വീശിയ കേരളത്തിന്റെ മണ്ണിൽ പോലും വർഗീയ വിഷ സർപങ്ങൾ പത്തി വിടർത്തിയാടുമ്പോൾ...iii മനുഷ്യ സ്നേഹത്തിന്റെ മഹാ വസന്തം വിരിയിക്കുവാൻ... ... മത വർഗീയതയുടെ കരിനിഴലിനപ്പുറത്തേക്ക് പൂനിലാവിന്റെ ശുഭ്രാകാശത്തേക്ക് ജനതയെ നയിക്കാൻ...... മനുഷ്യഗന്ധം പരന്നൊഴുകേണ്ട വിശുദ്ധ വഴികളിൽ ജാതിവിഷം കലരാതിരിക്കാൻ..... ചവിട്ടടിയിലെ മണ്ണിളകാതെ...... പരസ്പര സ്നേഹത്തിന്റെ ഒരു കുടക്കീഴിൽ ജനസമൂഹത്തെചേർത്തു നിർത്താൻ ...... തിരയടങ്ങിയ തടാകം പോലെ നിശ്ചലമാകാതെ അലറിയാർക്കുന്ന കടലായി ആർത്തിരമ്പുവാൻ ..... ആദർശധീരതയുടെ കുനിയാത്ത ശിരസ്സുമായി ... കൈ പിടിച്ച് കൂടെ നടന്ന വരെയും കൈ കൊടുത്തു പിരിഞ്ഞ് പോയവരെയും മനസാ സ്മരിച്ചു കൊണ്ട് മറവിരോഗം ബാധിച്ചിട്ടില്ലാത്ത ഒരു തലമുറ ഓർമകൾ കൊണ്ടൊരു സ്വപ്ന ക്കൂടൊരുക്കുന്നു 2017 ന്‍റെ അന്ത്യയാമങ്ങളിൽ .. കൊവ്വൽ റെഡ് സ്റ്റാറിന്‍റെ എല്ലാ ബന്ധുമിത്രാദികളെയും സസ്നേഹം സ്നേഹാദരങ്ങളോടെ സഹർഷം സ്വാഗതം ചെയ്യുന്നു


whatsapp
Tags:
loading...