വിവരണം ഓര്‍മ്മചെപ്പ്


അഭിനന്ദനം ഏറ്റുവാങ്ങി സന്തോഷ് മണ്ടുരിൻ്റെ ചിത്രം 'പനി'

Reporter: pilathara dot com
സംസ്ഥാന ചലചിത്ര പുരസ്കാരം, മികച്ച സംവിധായകനുള്ള സ്പെഷൽ ജൂറി പരാമര്‍ശം, കണ്ണൂർ പിലാത്തറ സ്വദേശി  സന്തോഷ് മണ്ടൂരിന് ലഭിച്ചു . അഭിനന്ദനങ്ങൾ...

 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള പുര്‌സ്‌കാരം നിമിഷ സജയന്‍ സ്വന്തമാക്കി. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് നിമിഷയെ പുരസ്‌കാരം തേടിയെത്തിയത്. മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സൗബിനെ പുര്‌സകാരത്തിന് അര്‍ഹനാക്കിയത്.

സംസ്ഥാന ചലചിത്ര പുരസ്കാരം, മികച്ച സംവിധായകനുള്ള സ്പെഷൽ ജൂറി പരാമര്‍ശം, കണ്ണൂർ പിലാത്തറ സ്വദേശി  സന്തോഷ് മണ്ടൂരിന് ലഭിച്ചു . അദ്ദേഹത്തിൻ്റെ  തന്നെ പനി എന്ന ചലച്ചിത്രത്തിന്    മികച്ച ഛായാഗ്രാഹണം ജൂറി പരാമര്‍ശം - മധു അമ്പാട്ട് (പനി, ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു) 


സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പട്ടിക

  • ജയസൂര്യയും (ക്യാപ്റ്റന്‍ ഞാന്‍ മേരിക്കുട്ടി) സൗബിന്‍ ഷാഹിറും മികച്ച നടന്‍മാര്‍ (സുഡാനി ഫ്രം നൈജീരിയ)
  • മികച്ച നടി നിമിഷ സജയന്‍ -ചോല, ഒരു കുപ്രസിദ്ധ പയ്യന്‍
  • ജോജു ജോര്‍ജ് മികച്ച സ്വഭാവ നടന്‍, ചിത്രം- ജോസഫ്‌, ചോല,
  • ശ്യാമപ്രസാദ് മികച്ച സംവിധായകന്‍- ഒരു ഞായറാഴ്ച
  • മികച്ച നവാഗത സംവിധായകന്‍-സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
  • മികച്ച തിരക്കഥാകൃത്തുക്കള്‍- മുഹ്സിന്‍ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
  • മികച്ച സ്വഭാവനടിമാര്‍- സാവിത്രി ശ്രീധരന്‍, സരസ്സ ബാലുശ്ശേരി
  • മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
  • മികച്ച സിനിമ-കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍, സംവിധായകന്‍ -ഷെരീഫ്.സി
  • മികച്ച രണ്ടാമത്തെ ചിത്രം- ഒരു ഞായറാഴ്ച, സംവിധായകന്‍- ശ്യാമപ്രസാദ്
  • ജനപ്രീതിയും കലാമേന്‍മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം- സുഡാനി ഫ്രം നൈജീരിയ, സംവിധായകന്‍-സക്കറിയ, നിര്‍മാതാക്കള്‍- ഷൈജു ഖാലിദ്, സമീര്‍ താഹിര്‍
  • മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിള്‍)
  • മികച്ച ഛായാഗ്രാഹകന്‍- കെ യു മോഹനന്‍ (കാര്‍ബണ്‍)
  • മികച്ച തിരക്കഥാകൃത്ത്- മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
  • മികച്ച ബാലനടന്‍- മാസ്റ്റര്‍ റിഥുന്‍(അപ്പുവിന്റെ സത്യാന്വേഷണം)
  • മികച്ച ബാലനടി- അബദി ആദി (പന്ത്)
  • മികച്ച പിന്നണി ഗായകന്‍- വിജയ് യേശുദാസ്, പൂമുത്തോളെ (ജോസഫ്)
  • മികച്ച സിങ്ക് കൌണ്ട്- അനില്‍ രാധാകൃഷ്ണന്‍​
  • ഛായാഗ്രാഹണം ജൂറി പരാമര്‍ശം- മധു അമ്പാട്ട് (പനി, ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു)
  • മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ
  • മികച്ച ഗായിക- ശ്രേയാ ഘോഷാല്‍, നീര്‍മാതളപ്പൂവിനുള്ളില്‍ (ആമി)
  • മികച്ച സംഗീത സംവിധായകന്‍- വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍)
  • മികച്ച ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍ (തീവണ്ടി)
  • മികച്ച പശ്ചാത്തല സംഗീതം- ബിജിബാല്‍ (ആമി)
  • മികച്ച കലാസംവിധായകന്‍- വിനേഷ് ബംഗ്ലാല്‍ (കമ്മാരസംഭവം)
  • മികച്ച ശബ്ദമിശ്രണം- സിനോയ് ജോസഫ് (കാര്‍ബണ്‍)
  • മികച്ച ശബ്ദ ഡിസൈന്‍- ജയദേവന്‍.സി (കാര്‍ബണ്‍)
  • ​മികച്ച ചിത്രസംയോജകന്‍ - അരവിന്ദ് മന്‍മദന്‍ (ഒരു ഞായറാഴ്ച)
  • മികച്ച മേക്ക്അപ്പ്മാന്‍- റോണക് സേവ്യര്‍ (ഞാന്‍ മേരിക്കുട്ടി)
  • മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ് (കമ്മാരസംഭവം)
  • മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- ഷമ്മി തിലകന്‍ (ഒടിയന്‍-പ്രകാശ് രാജ്)
  • മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍)- സ്‌നേഹ .എം (ലില്ലി)
  • മികച്ച നൃത്തസംവിധായകന്‍- സി. പ്രസന്ന സുജിത്ത് (അരവിന്ദന്റെ അതിഥികള്‍)
  • മികച്ച ലബോറട്ടറി/ കളറിസ്റ്റ്- പ്രൈം ഫോക്കസ്, മുംബൈ (കാര്‍ബണ്‍)​

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

  • സംവിധാനം- സന്തോഷ് മണ്ടൂര്‍, ചിത്രം- പനി
  • സംവിധാനം- സനല്‍കുമാര്‍ ശശിധരന്‍, ചിത്രം- ചോല
  • സൗണ്ട് ഡിസൈന്‍-സനല്‍കുമാര്‍ ശശിധരന്, ചിത്രം-ചോല
  • അഭിനയം-കെ.പി.എ.സി ലീല, ചിത്രം- രൗദ്രം

 

 





loading...