വാര്‍ത്താ വിവരണം

വാരണക്കോട് എ. എൽ.പി സ്കൂളിൻ്റെ പൂർവ വിദ്യാർത്ഥി - അദ്ധ്യാപക സംഗമം 14-ന്

12 May 2023
Reporter: shanil cheruthazham
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കുന്നവർ പേരു മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. Mob: 9995155804, 8848013486, 9400047713, 9446102583

പിലാത്തറ ചെറുതാഴത്തെ കുന്നുംപുറം  വാരണക്കോട് എ.എൽ. പി. സ്കൂളിൻ്റെ  ശതാബ്ദി  ആഘോഷത്തിൻ്റെ  ഭാഗമായി ഇതുവരെ പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളും അധ്യാപകരും ഒത്തുകൂടുന്നു. 'ഒരു വട്ടം കൂടി' പൂർവവിദ്യാർഥി-അധ്യാപക സംഗമം 14-ന് രാവിലെ 10-ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

പൂർവകാല അധ്യാപകരെയും 80 വയസ്സ് പിന്നിട്ട പൂർവവിദ്യാർഥികളെയും കേരള പി.എസ്. സി. അംഗവും പൂർവവിദ്യാർഥിയുമായ ഡോ. പി.പി. പ്രകാശിനെ ആദരിക്കും.  വൈകിട്ട് ആറിന് സാംസ്ക്കാരിക സമ്മേളനം സി എം വേണുഗോപാൽ അധ്യക്ഷതയിൽ എൻ.പ്രഭാവർമ ഉദ്ഘാടനം ചെയ്യും. ജെ ബി ജ്യോതി സ്വാഗതവും, ഡോ ഗോവിന്ദ വർമ്മ രാജ, ഡോ പ്രദീപ് വർമ്മ, ആർ ഉണ്ണിമാധവൻ, എം വി ചന്ദ്രൻ, വി വി പ്രീത, സന്തോഷ് മണ്ടൂർ, എം സി പ്രകാശൻ, പ്രസാദ് മാസ്റ്റർ, തത്രാടൻ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും. 

1923 ൽ സ്ഥാപിതമായി നൂറുവർഷം വർഷം പൂർത്തിയായ സ്കൂളിൽനിന്നും വിവിധമേഖലകളിൽ  നിരവധി ബഹുമുഖ പ്രതിഭകൾ ഉയർന്ന് വന്നിട്ടുണ്ട്. കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻനായർ ബാല്യത്തിൽ ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയത് ഈ സ്കൂളിലാണ്.    

ശതാബ്ദിയോടനുബന്ധിച്ച് ഒരുവർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാർ, ചലച്ചിത്രമേള, നാടകക്കളരി, സാഹിത്യക്യാമ്പ്, പ്രാദേശിക ചരിത്രരചന, ഫുഡ് ഫെസ്റ്റ്, സാംസ്കാരിക സമ്മേളനം, ബാലോത്സവം തുടങ്ങിയവയുണ്ടാകും. പത്രസമ്മേളനത്തിൽ ചെയർമാൻ എം.വി.രവി, സി.കുഞ്ഞിരാമൻ, പി.വി.വിഷ്ണു നമ്പൂതിരി, സി.പ്രകാശ്, വി.പി. സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു. 


 

നാട്ടു വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... ജോയിൻ വാട്സാപ്പ്  കമ്മ്യൂണിറ്റി 
https://chat.whatsapp.com/LhBREmiNeogEAZb96eG3FO



whatsapp
Tags:
loading...