വാര്‍ത്താ വിവരണം

ഔഷധഗ്രാമം പദ്ധതിക്ക് ഇന്ന് കല്യാശ്ശേരി മണ്ഡലത്തിൽ തുടക്കം കുറിച്ചു.

26 May 2023
Reporter: pilathara.com

ഔഷധഗ്രാമം പദ്ധതിയിൽ  ആദ്യ ഘട്ടത്തിൽ കുറുന്തോട്ടിയാണ് കൃഷി ചെയ്യുന്നത്.   വിത്തിടൽ പിലാത്തറ ഹോപ്പിന് സമീപത്ത്  രണ്ടര ഏക്കർ സ്ഥലത്താണ് കുറുന്തോട്ടിയുടെ വിത്തിട്ടത്. ഇവിടെ ചെടി തയ്യാറാക്കിയതിന് ശേഷം ജൂൺ-ജൂലായ് മാസത്തിൽ മറ്റിടങ്ങളിൽ തൈകൾ മാറ്റി നടും.

ചടങ്ങിൽ കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി - പാണപ്പുഴ,ഏഴോം, കണ്ണപുരം എന്നീ മൂന്ന്  പഞ്ചായത്തുകളിലാണ് പ്രാഥമിക ഘട്ടത്തിൽ 25 ഏക്കറിൽ ഔഷധ സസ്യകൃഷി ആരംഭിക്കുന്നത് ഘട്ടം ഘട്ടമായി മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ കൂടി   100 ഏക്കറിൽ ഔഷധ കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 16.75 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി അനുവദിച്ചത്. കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാൻ്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കർഷകർ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്.

 വിളയാങ്കോട് സെന്റ് മേരീസ് എൽ പി സ്കൂളിൽ വെച്ച്  കർഷകർക്ക് പരീശീലനവും നൽകി.  പരിശീലനത്തിന്  തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക്ട് കോ ഓപ്പ് സൊസൈറ്റി സെക്രട്ടറി പ്രശാന്ത് കെ.പി, കോർഡിനേറ്റർ ഡോ അഞ്ജലി ഗോപിനാഥ്  എന്നിവർ   നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റുമാരായ  പി ഗോവിന്ദൻ (ഏഴോം ) കെ രതി (കണ്ണപുരം) ജില്ലാ പഞ്ചായത്തംഗം തമ്പാൻ മാസ്റ്റർ , ബ്ലോക്ക് - പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി ഓഫീസർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു



whatsapp
Tags:
loading...