അഭിമുഖം


ഉമിക്കരിയെ ബ്രാന്‍ഡഡ് ഉത്പന്നമാക്കി സിജേഷ്‌

Reporter: shanil cheruthazham

 

പല്ല് തേയ്ക്കാന്‍ മലയാളി ഉപയോഗിക്കുന്ന ഉമിക്കരിയുമായി സംരംഭം തുടങ്ങിയ മുന്‍ പ്രവാസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനമേറ്റുവാങ്ങിയയിരിക്കുകയാണ്.

ടൂത്ത് പേസ്റ്റുകള്‍ വീടുകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ പഴയ ഉമിക്കരിയെ രംഗത്ത് അവതരിപ്പിച്ച് കണ്ണൂര്‍ സ്വദേശി പി.സിജേഷ് പ്രധാനമന്ത്രി യുടെ ശ്രദ്ധ നേടിയത് .  ആഗോളവത്കരണ സ്വാധീനത്തില്‍ ഗ്രാമീണമേഖലയിലെ ഉമിക്കരിപോലുള്ള ഉത്പന്നങ്ങളുമായി പുതിയ സംരംഭകര്‍ വരുന്നതിന് പ്രധാനമന്ത്രിയുടെ പ്രശംസ നേടാൻ സാധിച്ചതെന്നു സിജേഷ് പറഞ്ഞു .  മുദ്ര ബാങ്കിന്റെ സഹായത്തോടെ 8.5 ലക്ഷം രൂപ ലോണെടുത്താണ് സിജേഷ് ഉമിക്കരി ഉത്പന്നം പുറത്തിറക്കിയത്. കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും അഴീക്കോട് ഗ്രാമീണ്‍ ബാങ്കിന്റെയും പോസിറ്റീവ് കമ്മ്യൂണ്‍ എന്റര്‍പ്രന്വര്‍ഷിപ്പ് ക്ലബ്ബിന്റെയും സഹകരണത്തോടുകൂടിയാണ് ശാന്തീസ് ഉമിക്കരിയെന്ന സംരംഭം ആരംഭിച്ചത്.

അഭിനന്ദനമറിയിക്കാനും , ഉമിക്കരി ഡീലർഷിപ്പ് ആവശ്യങ്ങൾക്കും ബന്ധപ്പെടാം . 9567711688

 

പ്രധാനമന്ത്രി ട്വിറ്ററിൽ വാക്കുകൾ


loading...