വാര്‍ത്താ വിവരണം

ഗിരീഷ് ഗ്രാമികയുടെ നാടക സമാഹാരം "ഒറ്റമുറി" പ്രകാശനം ചെയ്തു

22 November 2017
Reporter: Farook.M.K
ഡിസംബര്‍ ബുക്സ് പയ്യന്നൂര്‍ പ്രസിദ്ധീകരിച്ച നാടക സമാഹാരം "ഒറ്റമുറി" യുടെ പ്രകാശനം ശ്രീമതി കെ പി എ സി ലളിത മനോരമ ന്യൂസ് എഡിറ്റര്‍ ജോണി ലൂക്കോസ് നൽകി .

പ്രശസ്ത നാടകകൃത്തും പരസ്പരം, തട്ടീം മുട്ടീം തുടങ്ങി നിരവധി സീരിയലുകളുടെ തിരക്കഥാകൃത്തുമായ  ഗിരീഷ് ഗ്രാമികയുടെ, ഡിസംബര്‍ ബുക്സ് പയ്യന്നൂര്‍ പ്രസിദ്ധീകരിച്ച നാടക സമാഹാരം ഒറ്റമുറി യുടെ പ്രകാശനം ഏറണാകുളം എഴുപുന്നയില്‍ വെച്ച് പ്രൗഢഗംഭീരമായ വേദിയില്‍ നടന്നു. ശ്രീമതി കെ പി എ സി ലളിത, മഞ്ജുപിള്ള, മനോരമ ന്യൂസ് എഡിറ്റര്‍ ജോണി ലൂക്കോസ്, സിനിമാ സംവിധായകന്‍ കലവൂര്‍ രവികുമാര്‍,ജയദേവന്‍ പയ്യന്നൂര്‍. ജയ സംവിധായകന്‍ ഗോപാലന്‍ മനോജ് ,അഭിനേതാക്കള്‍ ജയകുമാര്‍, നസീര്‍ സംക്രാന്തി, നാടകപ്രവര്‍ത്തകന്‍ പ്രകാശ് ചെങ്ങല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു . 

ഗിരീഷ് ഗ്രാമിക പിലാത്തറ കടന്നപ്പള്ളി സ്വദേശിയും, 2012 മുതൽ  പിലാത്തറ ഡോട്ട് കോം വെബ്സൈറ്റ് അഡ്വൈസറി പാനൽ അംഗവുമാണ്. ഗ്രാമികയുടെ വേഷം എന്ന  നാടകസമാഹാരം കണ്ണൂർ യൂണിവേഴ്സിറ്റി എം എ മലയാളം സിലബസ്സ് ആയി പഠിപ്പിച്ചുവരുന്നു . അമ്മ  നാലുപുരകൾ ജാനകി,  ഭാര്യ  ഷൈനി കെ എം , മകൾ പാർവണ. സഹോദരങ്ങൾ , ഹരീഷ് , ചിത്ര , സുജേഷ് എന്നിവരാണ്. 





നെഞ്ചു പൊള്ളിക്കുന്ന നാടകങ്ങളുടെ ഉടമ ഗിരീഷ് ഗ്രാമിക , Photo: Sujith Ambalaroad

Tags:
loading...