വിവരണം ഓര്‍മ്മചെപ്പ്


'ഞങ്ങൾക്കും പറയാനുണ്ട്' വിളംബരയാത്ര 

Reporter: pilathara.com

വി-സ്മെൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ യുവതിയുവാക്കളുടെ ഉന്നമനത്തിനായി സംഘടിപ്പിച്ചിട്ടുള്ള സാമൂഹിക അവബോധന  കലായാത്രയ്ക്ക് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര പിലാത്തറ സെൻറ് ജോസഫ്സ് കോളേജ്  എൻ എസ് എസ് യൂണിറ്റും സോഷ്യൽ വർക്ക്  ഡിപ്പാർട്മെൻറ്റിലെ സ്വര അസോസിയേഷനും സംയുക്തമായി നടത്തി.

ഭിന്നശേഷിക്കാർക്ക് ഒരു വ്യക്തിയായി വളരുവാനും ജീവിക്കുവാനുമുള്ള സാഹചര്യങ്ങൾ ഒരുക്കുക  എന്ന ലക്ഷ്യത്തോടെയാണ് 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന പേരിൽ കാസർക്കോടു മുതൽ  തിരുവനന്തപുരം വരെ കലാജാഥ സംഘടിപ്പിച്ചിരിക്കുന്നത്. പത്തൊമ്പതാം  തീയ്യതി രാവിലെ 10 മണിക്ക്  പിലാത്തറയിൽ എത്തുന്ന കലാജാഥയ്ക്ക് മുന്നോടിയായി നടത്തിയ വിളംബര ജാഥയുടെ സമാപന സമ്മേളനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്, പരിയാരം ശ്രീ. കെ. വി. ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.  സെൻറ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ കെ സി. മുരളീധരൻ സ്വാഗതം ആശംസിച്ചു. ശ്രി. ഷനിൽ ചെറുതാഴം. ഉണ്ണി പുത്തൂർ, രാജ്‌മോഹൻ എൻ. വി, സായിലാൽ എൻ. വി, ഫാദർ ജോൺസൻ സിമെത്തി തുടങ്ങിയവർ സംബന്ധിച്ചു.





loading...