വിവരണം ഓര്‍മ്മചെപ്പ്


ഞങ്ങൾക്കും പറയാനുണ്ട് കലാജാഥയ്ക്കു കണ്ണൂരിൽ സ്വീകരണം നൽകി

Reporter: pilathara.com

പിലാത്തറ:  വി-സ്‌മൈൽ  ചാരിറ്റബിൾ  ട്രസ്റ്റിൻ്റെ   ആഭിമുഖ്യത്തിൽ  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി കാസർക്കോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന  കലാജാഥയ്‌ക്ക്‌  പിലാത്തറ  സെന്റ്  ജോസഫ്  കോളേജിൽ  സ്വീകരണം  നൽകി .

സഹതാപമല്ല  സാഹചര്യങ്ങളും  അവസരങ്ങളും  ആണ്  ഞങ്ങൾക്ക്  വേണ്ടത്  എന്ന ആഹ്വനവുമായി ഇരുപത്തഞ്ചോളം  ഭിന്നശേഷിക്കാരായ യുവതിയുവാക്കൾ  കലാപരുപാടികൾ  അവതരിപ്പിച്ചു. സെന്റ്  ജോസഫ് പ്രിൻസിപ്പാൾ ഡോക്ടർ  കെ  സി  മുരളീധരൻ  അധ്യക്ഷത  വഹിച്ചു. വൈസ്  പ്രിൻസിപ്പാൾ  ഫാദർ  ജോൺസൺ സിമെത്തി  സ്വാഗതം  ആശംസിച്ച  ചടങ്ങിൽ  ശ്രീ ടി  വി  രാജേഷ്  എം എൽ  എ  ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത  മൗത്ത്  പെയിന്റർ ശ്രീമതി  സുനിത  ത്രിപ്പാണിക്കര  മുഖ്യാതിഥി  ആയി. ശ്രീമതി  പ്രഭാവതി ശ്രീ  ഷനിൽ ചെറുതാഴം, ഡോക്ടർ  ഷാഹുൽ  ഹമീദ്, കേണൽ സുരേന്ദ്രൻ തുടങ്ങിയവർ  ആശംസ  അർപ്പിച്ചു  സംസാരിച്ചു. വി - സ്‌മൈൽ  ട്രൂസ്റ്റിന്റെ  കോഡിനെറ്റെർ  ശ്രീമതി  സൈനബ  ടീച്ചറിന്  ടി വി രാജേഷ്  എം എൽ എ  ഉപഹാരം നൽകി ആദരിച്ചു. ശ്രീമതി സൈനബ  ടീച്ചർ  മറുപടി പ്രസംഗം  നടത്തി. ശ്രീ  ഉണ്ണി പുത്തൂർ നന്ദി  പ്രകാശിപ്പിച്ചു.

 


ഭിന്നശേഷക്കാരായ  യുവതി യുവാക്കളെ  സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പരസഹായമില്ലാതെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തമാക്കാനും തൊഴിൽ ചെയ്ത് ഉപജീവന  മാർഗം  കണ്ടെത്താനും  പരിശീലനം  കൊടുക്കുക അവരോടുള്ള  സമൂഹത്തിന്റെ  കാഴ്ചപ്പാട്  മാറ്റുക  എന്ന എന്നുള്ള ലക്ഷ്യങ്ങളോടെയാണ്  വി-സ്‌മൈൽ  ഈ കലാജാഥ  സംഘടിപ്പിക്കുന്നത്. വിവിധ  ജില്ലകളിലായുള്ള  സ്വീകരണങ്ങൾക്കും പരിപാടികൾക്കും ശേഷം  ഒക്ടോബർ രണ്ടാം  തിയതി  തിരുവനന്തുപുരത്ത്  കലാജാഥ  സമാപിക്കും

 





loading...