വിവരണം ഓര്‍മ്മചെപ്പ്


ഡോ. മോഹനൻ മാസ്റ്റർക്ക് ദേശീയ പുരസ്കാരം

Reporter: shanil cheruthazham

കേന്ദ്രകൾച്ചറൽ മിനിസ്ട്രിയുടെ ( സാംസ്കാരിക വകുപ്പ്) കീഴിലുള്ള സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റ് ( CHD) മികച്ച വിവർത്തകനുള്ള പുരസ്കാരം പിലാത്തറ സ്വദേശി ഡോ വി ടി വി മോഹനൻ മാസ്റ്റർക്ക് ലഭിച്ചു. എം മുകുന്ദന്റെ  ദൈവത്തിന്റെ  വികൃതികൾ എന്ന കൃതിയുടെ ഹിന്ദി പരിഭാഷയായ ഈശ്വർ കി ശരാരതേം ആണ് തളിപ്പറമ്പ് സർ സയ്യിദ് ഹിന്ദി അദ്ധ്യാപകനും പിലാത്തറ ഡോട്ട് കോം എഡിറ്റോറിയൽ അംഗവുമായ  ഡോ മോഹനൻ മാസ്റ്ററെ പുരസ്കാര അർഹനാക്കിയത്. 

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2019 ഒക്ടോ 30 ന് ദില്ലിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.

 





loading...