വാര്‍ത്താ വിവരണം

 ഹോപ്പ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാജിക്ക് 

23 November 2017
Reporter: shanil Cheruthazham
പ്രശസ്ത മാന്ത്രികനായ സുരേഷ് മിത്രയാണ് മാജിക്ക് അവതരിപ്പിക്കുന്നത്. വിദ്യാർഥികൾക്കും , നാട്ടുകാർക്കും പൂർണമായും സൗജന്യമായാണ് പ്രോഗ്രാം സംഘടിപ്പിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം :96051 98889
പരിസ്ഥിതി മാജിക്ക് മനുഷ്യൻ പരിസ്ഥിതിയോടു കൂടുതൽ ഇണങ്ങിചേർന്ന് ജീവിത നിലവാരം ഉയർത്തുക , വരും തലമുറയെ പരിസ്ഥിതിയെ സംരക്ഷണത്തിന്‍റെ വക്താക്കളാക്കുക തുടങ്ങി സന്ദേശങ്ങൾ ഉയർത്തി ഹോപ്പ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2017 നവംബർ 25 നു പരിസ്ഥിതി മാജിക്ക് സംഘടിപ്പിക്കുന്നു. ശ്രീ ജോൺസൺ പുഞ്ചക്കാട് ( പുല്ലാങ്കുഴൽ കലാകാരൻ ) ഉത്ഘാടകനാകുന്ന ചടങ്ങിൽ ഹോപ്പ് ലൈബ്രറി പ്രസിഡണ്ട് ശ്രീ കെ മാധവൻ മാസ്റ്റർ അധ്യക്ഷ സ്ഥാനം അലങ്കരിക്കും , ശ്രീ ഒ പി വിജയകുമാർ ( ജോ. സെക്രട്ടറി , ഹോപ്പ് ലൈബ്രറി ) സ്വാഗതവും , ശ്രീമതി എം ശുഭ ( വാർഡ് മെമ്പർ ), ഇ കുഞ്ഞിരാമൻ (പ്രസിഡണ്ട് ഹോപ്പ് റീഹാബിറ്റേഷൻ സെന്റർ ) എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും. പ്രശസ്ത മാന്ത്രികനായ സുരേഷ് മിത്രയാണ് മാജിക്ക് അവതരിപ്പിക്കുന്നത്. വിദ്യാർഥികൾക്കും , നാട്ടുകാർക്കും പൂർണമായും സൗജന്യമായാണ് പ്രോഗ്രാം സംഘടിപ്പിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം :96051 98889


whatsapp
Tags:
loading...