വിവരണം ഓര്‍മ്മചെപ്പ്


ഓർമ്മയായത് ഇല്ലായ്മയിൽ നിന്നും ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പച്ചമനുഷ്യൻ


പയ്യന്നൂർ: പയ്യന്നൂരിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപന ഉടമയുമായ കെ.വി ദാമോദരൻ നിര്യാതനായി.  വസ്ത്രങ്ങൾ തല ചുമടായി നാട്ടിൻ പുറങ്ങളിലും തീരദേശ മേഖലകളിലടക്കം വീടുകളിലെത്തിച്ച് വിൽപന നടത്തി ഉപജീവനത്തിന് തുടക്കം കുറിച്ച് ഇല്ലായ്മയുടെയും, വല്ലായ്മയുടെ കാലത്തിലൂടെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് പയ്യന്നൂർ പട്ടണത്തിൽ കെ.വി.ദാമോദരൻ വസ്ത്രാലയ എന്ന അറിയപ്പെടുന്ന വസ്ത്രാലയം സ്ഥാപിച്ച് വർഷങ്ങളായി ജനങ്ങൾക്ക് ഏറെ വിശ്വസ്തമായ സ്ഥാപനം എന്ന രീതിയിലേക്ക് എത്തിക്കുന്നതിൽ കെ.വി ദാമോദരൻ ഏറെ ശ്രദ്ധിച്ചിരുന്നു. വസ്ത്രങ്ങൾ തല ചുമടായി വീടുകളിൽ പോയി വ്യാപാരം നടത്തി സ്വന്തം സാമ്രാജ്യം  കെട്ടിപ്പടുത്തപ്പോഴും ആ എളിമത്വം കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

മിതമായ നിരക്കിൽ ഗുണമേന്മയുള്ള വസ്ത്രങ്ങൾ നൽകുന്നതോടൊപ്പം, ബില്ല് അദ്ദേഹത്തിന്റെ അടുത്തെത്തിയാൽ ഒരു പ്രത്യേക ഡിസ്കൗണ്ടും രണ്ടു മൂന്നു തൂവാലകളും കൂടി നൽകി ഉപഭോക്താക്കളെ മനസു നിറച്ച് വിടുക എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. വർഷങ്ങൾക്ക്  മുമ്പ് നടക്കാവ് ആഴ്ച ചന്തയിൽ തല ചുമടായി വന്ന് വസ്ത്ര വ്യാപാരം നടത്തിയിരുന്ന കെ.വി ദാമോദരനെ വർഷങ്ങൾക്ക് ശേഷം വീണ്ടും ചന്ത പുനസ്ഥാപിച്ചപ്പോൾ ഉദ്ഘാടകനായി കൊണ്ട് വന്നപ്പോൾ അദ്ദേഹത്തിന്റെ ആ ഭൂതകാല കഥകൾ അദ്ദേഹം അന്ന് അവിടെ കൂടിയ ജനങ്ങളോട് പങ്കുവെച്ചിരുന്നു.

loading...