വിവരണം ഓര്‍മ്മചെപ്പ്


കേരള സർക്കാരിന്റെ വിശിഷ്ടസേവനത്തിനുള്ള പുരസ്കാരം പരിയാരം സിഐ കെ വി ബാബുവിന്

Reporter: shanil cheruthazham

വിശിഷ്ട സേവനത്തിനുള്ള  മുഖ്യമന്ത്രിയുടെ മെഡൽ പരിയാരം സിഐ കെ വി ബാബു കേരളപ്പിറവിദിനത്തിൽ   ഏറ്റുവാങ്ങി.

ചെറിയ കാലം കൊണ്ട്  പരിയാരം പോലീസ് സ്റ്റേഷനിൽ ഒരുപാട്  മാറ്റംവരുത്താൻ  കഴിഞ്ഞ സിഐ എന്ന രീതിയിൽ  നമ്മൾ കണ്ണൂർക്കാർക്ക്  അഭിമാനിക്കാം. 

അധ്യാപനതിലൂടെ പോലീസ് ഡിപ്പാർട്ട്മെൻറിൽ കടന്നുവന്ന സി ഐ ബാബു മികച്ച  എഴുത്തുകാരനും  പ്രസംഗകനുമാണ്. എഴുത്തിന്റെ  മേഖലയിൽ എസ് കെ പൊറ്റക്കാട്  പുരസ്കാരവും അദ്ദേഹത്തെ തേടിവന്നു. മലബാറിന്റെ  പോലീസ് ഡയറി കുറിപ്പ്  എന്ന അനുഭവക്കുറിപ്പ് ഡിപ്പാർട്ട്മെൻറ് വകുപ്പുതല പരിശോധനക്കായി നൽകിയിരിക്കുകയാണ്.  വരും ദിനങ്ങളിൽ  ഏറ്റവും  മനോഹരമായ   / ജീവിതങ്ങളുടെ ഗന്ധമുള്ള സൃഷ്ടി നമുക്ക് വായിച്ചറിയാം. 

പിലാത്തറയിലെ ട്രാഫിക്  പരിഷ്കരണത്തിന്റെ  ഭാഗമായി നാഷണൽ ഹൈവേയിൽ വാഹന പാർക്കിംഗിനായി സന്നദ്ധസംഘടനകളും പഞ്ചായത്തുമായി ചേർന്നു നടപ്പിലാക്കാൻ സാധിച്ചു. പരിയാരം, ചെറുതാഴം, കടന്നപ്പള്ളി,  ഏഴോം തുടങ്ങിയ പരിയാരം സ്റ്റേഷൻ പരിധിയിൽ പെടുന്ന വിവിധ സ്ഥലങ്ങളിലുള്ള ആൾക്കാരെ  ചേർത്തുകൊണ്ട്  " വീ ആർ റെസ്പോൺസിബിൾ" എന്ന വാട്സാപ്പ് കൂട്ടായ്മ വഴി  നാടിന്റെ  സമഗ്ര വികസനത്തിനുള്ള വിവിധ പ്രവർത്തനങ്ങളും, പോലീസും ജനങ്ങളുമായുള്ള  ബന്ധം വളർത്തുന്നതിനും  നിരന്തരം ശ്രമിച്ചു വരുന്നു. 

പരിയാരത്ത് കെട്ടി കിടക്കുന്ന പഴയ കേസുകൾ അദ്ദേഹത്തിന്റെ  നേതൃത്വത്തിൽ പരിയാരം പോലീസ് ടീം ഭംഗിയായി നിർവ്വഹിച്ചു വരുന്നത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ  വലിയ വാർത്തയായി വന്നിട്ടുണ്ടായിരുന്നു. മണ്ടൂർ സ്വദേശിയായ യുവതിയുടെ  തിരോധാനം ശാസ്ത്രീയമായ രീതിയിൽ തെളിയുക വഴി ജനഹൃദയങ്ങളിൽ ഇറങ്ങിച്ചെല്ലാൻ പരിയാരം പോലീസ് ടീമിന് ഇതിനകം സാധിച്ചു. ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് സ്റ്റേഷനിൽ വിളിച്ചുവരുത്തി ബോധവൽക്കരണം നൽകാനും, ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കുട്ടികളെ  കണ്ടെത്തി  വൈകുന്നേരങ്ങളിൽ പോലീസ് സ്റ്റേഷനിൽ സഹപ്രവർത്തകരുടെ  സഹകരണത്തോടുകൂടി പി എസ് സി പോലുള്ള കോച്ചിങ് ക്ലാസുകൾ നൽകുന്നതിലും അതീവ ശ്രദ്ധാലുവാണ് സിഐ കെ വി ബാബു. 

പരിചയപ്പെടുന്ന വ്യക്തികളോട് സ്നേഹം കാത്തുസൂക്ഷിക്കുന്ന സമൂഹത്തിന് മാതൃകയായ സി ഐ ബാബു സാറിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ഇനിയും നിരവധി പുരസ്കാരങ്ങൾ ലഭിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.


സ്നേഹപൂർവ്വം
ഷനിൽ ചെറുതാഴം

loading...