വാര്‍ത്താ വിവരണം

പരിയാരം മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി

25 November 2017
Reporter: Copied from whattsapp
*രോഗികളുടെ ഗണ്യമായ കുറവ്; പരിയാരം മെഡിക്കല്‍ കോളേജ് എംബിബിഎസ് അംഗീകാരം റദ്ദാക്കി* പരിയാരം: രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് അംഗീകാരം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. ആകെയുള്ള ബെഡ്ഡിന്റെ 72 ശതമാനവും രോഗികളെ പ്രവേശിപ്പിക്കല്‍ നടന്നാല്‍ മാത്രമേ കോഴ്‌സിന് അംഗീകാരം നല്‍കാന്‍ ഐ എം സി ക്ക് കഴിയൂ. എന്നാല്‍ മൂന്നുമാസം മുന്‍പ് നടത്തിയ പരിശോധനാവേളയില്‍ അന്‍പത് ശതമാനം അഡ്മിഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് ചൂണ്ടിക്കാട്ടിയാണ് ഐ എം സി എംബിബിഎസ് കോഴ്‌സിന് അംഗീകാരം നിഷേധിച്ചത്. കഴിഞ്ഞ മെയ് ഒന്നു മുതല്‍ മെഡിക്കല്‍ കോളജില്‍ വിവിധ ചികിത്സാ ഫീസുകളില്‍ 100 ശതമാനത്തോളം വര്‍ധനവ് വരുത്തിയിരുന്നു. ഈ ഫീസ് വര്‍ധനവും ഇന്‍ഷൂറന്‍സ് പദ്ധതികള്‍ റദ്ദാക്കിയതും കാരണമാണ് രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവു വന്നത്. ഇത് കൂടാതെ സേവനത്തിലെ വീഴ്ച്ചകളും ജാഗ്രത കുറവ് കാരണമുണ്ടായ രോഗികളുടെ തുടര്‍ച്ചയായ മരണങ്ങളും രോഗികളെ ആശുപത്രിയില്‍ നിന്ന് അകറ്റാന്‍ കാരണമായിരുന്നു. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നീണ്ടുപോകുന്നതും ഇക്കാര്യത്തില്‍ നടക്കുന്ന ഉന്നതതല ഇടപെടലുകളും രോഗികളെ മെഡിക്കല്‍ കോളജില്‍ നിന്നും അകറ്റി. കൂടുതല്‍ കോഴ്‌സുകളുടെ അംഗീകാരം റദ്ദാകുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. ഐ എം സി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രോഗികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ ആവിഷ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് മെഡിക്കല്‍ കോളജ് ഭരണസമിതി. ഐ എം സി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തദിവസം തന്നെ അടിയന്തിര ഭരണ സമിതി യോഗം ചേരുന്നുണ്ട്


whatsapp
Tags:
loading...