വിവരണം ഓര്‍മ്മചെപ്പ്


ഓർമ്മകൾ ബാക്കിയാക്കി ആനന്ദ് വിടവാങ്ങി

Reporter: shanil cheruthazham

ചില വാർത്തകൾ  നമ്മളെ വല്ലാതെ തളർത്തുന്നതാണ്.  പക്ഷേ പറയാതിരിക്കാൻ വയ്യ

പ്രിയ സുഹൃത്തും പിലാത്തറ ഡോട്ട് കോം എഡിറ്റോറിയൽ അംഗവുമായ കടന്നപ്പള്ളി സ്വദേശി  രാമചന്ദ്രൻ കടാങ്കോട്ടിൻ്റെ   മകൻ ആനന്ദ് ഹൃദയസംബന്ധമായ  അസുഖത്തെത്തുടർന്ന്  നമ്മളോട് വിടപറഞ്ഞിരിക്കുന്നു.  പരിയാരം ഹൃദയാലയ യിലും അമൃത ഹോസ്പിറ്റലിലും ട്രീറ്റ്മെൻറിൽ ആയിരുന്നു. നാളെ ( 09-11-2019 )രാവിലെ 9.00 മണിക്ക് പടിഞ്ഞാറെക്കര പരിഷദ് നഗറിൽ പൊതുദർശനത്തിന് വെക്കും

കടന്നപ്പള്ളി ഹയർസെക്കൻഡറി സ്കൂളിൽ  പ്ലസ് വൺ വിദ്യാർഥിയാണ്. അതുപോലെ  എൻ്റെ    ആർച്ചി കൈറ്റ്സ് എജുക്കേഷനില്ലെ പ്രിയ വിദ്യാർത്ഥിയായ ആനന്ദ് മോന് വിട. നാളെ സ്ഥാപനം അവധിയായിരിക്കും സഹകരിക്കുക.

ഒരുപാട് ഓർമകളും ബാക്കിവെച്ചു ആനന്ദ് യാത്രയായി...
loading...